തിരിഞ്ഞുനോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ല; അമ്മ കരടിയുടെ പരിഭ്രമം, രക്ഷപ്പെടുത്തല്‍ വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
കാറിന്റെ പിന്നാലെ പായുന്ന അമ്മ കരടി
കാറിന്റെ പിന്നാലെ പായുന്ന അമ്മ കരടി

മാതൃത്വത്തിന്റെ മഹത്വം പ്രത്യേകിച്ച് പറയേണ്ടതില്ല. ജീവന്‍ പോലും പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മ കരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മുന്ന് കുഞ്ഞുങ്ങളോടൊപ്പം മഞ്ഞിലൂടെ നടക്കുകയാണ് അമ്മ കരടി. അതിനിടെ റോഡില്‍ നിന്ന് ഒരടിയിലേറെ വീതിയുള്ള മഞ്ഞുപാളിയുടെ മുകളിലേക്ക് കയറാന്‍ ഒരു കുഞ്ഞ് ശ്രമിക്കുന്നത് കാണാം. ഇതിന് കഴിയാതെ പരിഭ്രമത്തിലായ കരടികുഞ്ഞ് റോഡിലൂടെ ഓടുകയാണ്. 

ഇത് കണ്ട അമ്മ കരടി റോഡിലേക്ക് ഇറങ്ങി കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈസമയത്ത് റോഡിലൂടെ കടന്നുവന്ന വാഹനത്തിന് നേരെ അമ്മ കരടി തിരിയുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. കുഞ്ഞിനെ ആക്രമിക്കാന്‍ വരുകയാണ് എന്ന് വിചാരിച്ചാണ് അമ്മ കരടി കാറിന് പിന്നാലെ പായുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com