ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം 'തീഗോളം' പോലെ ആളിക്കത്തുന്നു; അമ്പരപ്പിക്കുന്ന വീഡിയോ 

സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്
മരത്തിന്റെ ഉള്‍വശം കത്തുന്നു
മരത്തിന്റെ ഉള്‍വശം കത്തുന്നു

ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ  ഉള്‍വശം കത്തുന്ന വീഡിയോ വൈറലാകുന്നു. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിനകത്തെ സത്തയാണ് ഇടിമിന്നലേറ്റ് കത്തുന്നത്.

സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്.

മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com