കൈയില്‍ കൂറ്റന്‍ 'മഴവില്‍ പെരുമ്പാമ്പ്'; അത്ഭുതംകൂറി ജനം; വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 12:31 PM  |  

Last Updated: 05th August 2021 12:31 PM  |   A+A-   |  

rainbow_python

മഴവില്‍ പെരുമ്പാമ്പ്‌

 

നിങ്ങള്‍ എപ്പോഴെങ്കിലും മഴവില്‍ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഈ വീഡിയോ  കണ്ടാല്‍ മതി. കാലിഫോര്‍ണിയയിലെ മൃഗശാല സ്ഥാപകനായ ജയ് ബ്രൂവറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. 

മെയ്മാസത്തില്‍ പങ്കിട്ട വീഡിയോ ഇതിനകം 20 ദശലക്ഷം ആളുകളാണ് കണ്ടത്. പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് ലൈക്ക് ചെയ്തത്. മഴവില്ലിന്റെ നിറത്തിലുള്ള കൂറ്റന്‍ പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്നതാണ് വീഡിയോയില്‍ പങ്കുവച്ചത്. ജയ് ബ്രൂവര്‍ നേരത്തെയും ഇതുപോലെയുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു.

റെയ്ന്‍ബോ പാമ്പുകള്‍ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികള്‍ക്കിടയില്‍ കഴിഞ്ഞു കൂടുകയാണ് പതിവ്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.