പത്തിവിടര്‍ത്തി കൊത്താന്‍ ഒരുങ്ങി കരിമൂര്‍ഖന്‍, അടിച്ച് വീഴ്ത്തി പൂച്ച - വൈറല്‍ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 05:40 PM  |  

Last Updated: 08th August 2021 05:40 PM  |   A+A-   |  

animal news

പാമ്പും പൂച്ചയും തമ്മിലുള്ള പോരാട്ടം

 

കീരിയും പാമ്പും ബന്ധശത്രുക്കളാണ് എന്നാണ് പൊതുവേ പറയാറ്. ഇവ പരസ്പരം പോരാടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പൂച്ചയും കരിമൂര്‍ഖനും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു മുറിയില്‍ പെട്ടിക്കുള്ളില്‍ വിശ്രമിക്കുകയാണ് പൂച്ച. ഈസമയത്താണ് കരിമൂര്‍ഖന്‍ ഇഴഞ്ഞുവന്നത്. കരിമൂര്‍ഖനെ കണ്ടതോടെ പൂച്ച ആക്രമിക്കാന്‍ തുടങ്ങി.

പൂച്ചയെ പത്തിവിടര്‍ത്തി കൊത്താന്‍ മൂര്‍ഖന്‍ ഒരുങ്ങിയെങ്കിലും പൂച്ച വിദഗ്ധമായി ഒഴിഞ്ഞുമാറി. പൂച്ചയുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ പാമ്പ് പിന്മാറിയതാണ് വീഡിയോയുടെ അവസാനം.