രണ്ട് മണിക്കൂർ ഏറ്റുമുട്ടി വിഷപ്പാമ്പിനെ രണ്ട് കഷ്ണമാക്കി; പക്ഷെ ഷേരുവും കോകോയും ഇനിയില്ല 

ഏറ്റമുട്ടലിൽ ജയിച്ചെങ്കിലും അൽപസമയത്തിനകം രണ്ട് നായകളും ചത്തുവീണു
ചിത്രം: ഐഎഎൻഎസ്
ചിത്രം: ഐഎഎൻഎസ്

സ്വന്തം ജീവനേക്കാൾ ഉടമയെ സ്നേഹിക്കുന്നവരാണ് വളർത്തുനായ്ക്കൾ. യജമാനനോടുള്ള സ്നേഹവും വിശ്വാസവും പ്രകടമാക്കാൻ വിഷപ്പാമ്പിനോട് പടപൊരുതി രണ്ട് നായ്ക്കൾ സ്വന്തം ജീവൻ ത്യജിച്ച സംഭവമാണ് ഉത്തർപ്രദേശിലെ ജയ്റാംപുർ ഗ്രാമത്തിൽ നിന്നു പുറത്തുവരുന്നത്. ഡോക്ടർ രാജന്റെ വളർത്തു നായകളായ ഷേരുവും കോകോയുമാണ് പാമ്പുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കൊല്ലപ്പെട്ടത്.

നായ്ക്കൾ പതിവില്ലതെ കുരയ്ക്കുന്നത് കേട്ടതോടെയാണ് വാച്ച്മാനായ ഗുഡ്ഡു കാര്യം ശ്രദ്ധിച്ചത്. പ്രധാന വാതിലിലൂടെ മതിൽക്കെട്ടിനകത്തേക്ക് വിഷപ്പാമ്പ് കടന്നുവരികയായിരുന്നു. പാമ്പിനെ പ്രതിരോധിക്കാനാണ് നായ്ക്കൾ നിർത്താതെ കുരച്ചത്, പക്ഷെ പാമ്പ് പിൻമാറാൻ കൂട്ടാക്കിയില്ല. ഇതോടെ നായ്ക്കൾ പാമ്പിനെ ആക്രമിച്ചു, ഈ പോരാട്ടം രണ്ട് മണിക്കൂറോളമാണ് നീണ്ടത്.  ഒടുവിൽ ഷേരുവും കോകോയും പാമ്പിനെ രണ്ട് കഷ്ണമാക്കി. 

ഏറ്റുമുട്ടലിനിടയിൽ ഇരുവർക്കു പല തവണ കടിയേറ്റെങ്കിലും രണ്ടുപേരു പിന്മാറിയില്ല. നായ്ക്കളെ പിന്തിരിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമവും ഫലംകണ്ടില്ല. സംഭവമറിഞ്ഞ് പ്രദേശവാസികളും ഓടിയെത്തി. ഒടുവിൽ പാമ്പിനെ കൊന്നശേഷമാണ് ഇരുവരും അടങ്ങിയത്. ഏറ്റമുട്ടലിൽ ജയിച്ചെങ്കിലും അൽപസമയത്തിനകം രണ്ട് നായകളും ചത്തുവീണു. 

ഷേരുവിന്റെയും കോകോയുടെയും വിയോ​ഗവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബാം​ഗങ്ങളുടെ വാക്കുകൾ. അവരുടെ ത്യാ​ഗം ഒരിക്കലും മറക്കില്ലെന്നും ഡോക്ടർ രാജൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com