വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 04:34 PM  |  

Last Updated: 03rd December 2021 04:34 PM  |   A+A-   |  

python

വീഡിയോ ദൃശ്യം

 

വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വീട്ടമ്മ. വീടിന്റെ രണ്ടാം നിലയിലേക്കുള്ള തടി കൊണ്ട് നിർമിച്ച കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിലാണ് പാമ്പ് കിടന്നത്. തായ്‌ലൻഡിലെ സാറാബുരി പ്രവിശ്യയിലാണ് സംഭവം. 

ഉച്ച ഭക്ഷണത്തിനു ശേഷം മുകളിലെ മുറിയിലേക്ക് പോയ വീട്ടമ്മ ക്രിസാദ ശിലാരംഗ് ആണ് കൈവരിയിൽ പാമ്പിനെ കണ്ട് ഭയന്നത്. ഉടൻ തന്നെ ഇവർ താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. പിന്നാലെ പാമ്പ് പിടിത്തക്കാരെ വിവരം അറിയിച്ചു. 

കൈവരിയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് മുകളിലേക്ക് തല ഉയർത്തി നിൽക്കുകയും അൽപ സമയത്തിനു ശേഷം കൈവരികൾക്കിടയിലുള്ള വിടവിൽ പതുങ്ങിയിരിക്കുകയും ചെയ്തു. പാമ്പ് പിടിത്തക്കാരെത്തുമ്പോൾ വിടവിനുള്ളിലായിരുന്നു പാമ്പ്. ഇതിനുള്ളിൽ നിന്നു ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 

ഏഴടിയോളം നീളമുള്ള പാമ്പിനെയാണ് വീട്ടിൽ നിന്ന് പിടിച്ചത്. പാമ്പിനെ സമീപത്തുള്ള വന മേഖലയിൽ സ്വതന്ത്രമാക്കി.