നിഷ്കളങ്കമായ ആ ചിരി, ഏറ്റവും മനോഹരമായ വിഡിയോ; കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ച നിമിഷങ്ങൾ ഏറ്റെടുത്ത് ഇന്റർനെറ്റ് 

ഒരു കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന കുട്ടികളുടെ വിഡിയോകൾ കാഴ്ച്ചക്കാരുടെ ഹൃദയം കവരുന്നത് പതിവാണ്. എന്നാലിവിടെ മുഖത്തൊരു ചിരിയും ഒരു ഓർമ്മപ്പെടുത്തലും സമ്മാനിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ. ഒരു കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്ന ഇന്ന് സൗഭാ​ഗ്യങ്ങൾക്ക് നടുവിലും പരാതി ഒഴിയാത്ത ആളുകളുടെ കണ്ണ് തുറപ്പിക്കുകയാണ് ഈ കാഴ്ച.

ഒരു വീൽ ചെയറിൽ ഇരിക്കുകയാണ് ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട കുട്ടി. ഡോക്‌ടർ കൃത്രിമ കൈയുമായെത്തി അത് കുട്ടിയുടെ കൈയിൽ പിടിപ്പിക്കുമ്പോൾ ശ്രദ്ധയോടെ അത് നോക്കിയിരിക്കുകയാണ് അവർ. ആദ്യമുതൽ ഒരു ചിരി മുഖത്ത് മിന്നിമായുന്നുണ്ട്. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം കുട്ടി ഇത് ഉയർത്തി നോക്കുന്നതും വലതുകൈവച്ച് തൊട്ടുനോക്കുന്നതും വിഡിയോയിൽ കാണാം. ഈ സമയം നിഷ്കളങ്കമായ ചിരി വിടരുകയാണ് ആ മുഖത്ത്. 

‌‌വൈറലായ വിഡിയോ ഇതിനോടകം 1.7 ദശലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കുകളും വിഡിയോ ഇതിനോടകം നേടിയിട്ടുണ്ട്. കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ എന്നാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com