"മുത്തശ്ശിയുടെ കെട്ടിപ്പിടിച്ചൊരു ഉമ്മ വേണം"; ക്രിസ്മസ് സമ്മാനമായി ഈ കൊച്ചുകുട്ടി ആഗ്രഹിച്ചത്,  വിഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 10:53 AM  |  

Last Updated: 24th December 2021 10:57 AM  |   A+A-   |  

grandma_and_child

വീഡിയോ ദൃശ്യം

 

ക്രിസ്മസിന് സാന്റാക്ലോസ് നല്‍കുന്ന സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുന്നത് കുട്ടികളുടെ പതിവാണ്. സാന്റാക്ലോസ് നല്‍കേണ്ട സമ്മാനങ്ങളുടെ പട്ടിക വളരെ നേരത്തെ എഴുതി സൂക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഏറെ കൊതിക്കുന്ന കളിപ്പാട്ടങ്ങള്‍ മുതല്‍ നിഷ്‌കളങ്കമായ പല ആഗ്രഹങ്ങളും ഈ ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. ഇതുപോലെ ഒരു കുട്ടിക്കുറുമ്പിയുടെ ക്രിസ്മസ് വിഷ് ലിസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. അമ്മൂമ്മയുടെ കൈയില്‍ നിന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ വേണം എന്നായിരുന്നു അക്കമിട്ടെഴുതിയ പട്ടികയില്‍ അവള്‍ കുറിച്ചിരുന്നത്. 

പെണ്‍കുട്ടി അവളുടെ മുത്തശ്ശിയെ കണ്ടുമുട്ടുന്ന വിഡിയോയ്‌ക്കൊപ്പമാണ് ഈ ക്യൂട്ട് ആഗ്രഹത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ അമേലിയ ജോണ്‍സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായത്. പെണ്‍കുട്ടി എഴുതിയ വിഷ് ലിസ്റ്റിന്റെ ഒരു ഫോട്ടോയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു വളര്‍ത്തുമൃഗത്തെ വേണം, മെഡിക്കല്‍ കിറ്റ് വേണം, മുത്തശ്ശിയുടെ കെട്ടിപ്പിടിച്ചൊരു ഉമ്മ വേണം എന്നിങ്ങനെയായിരുന്നു ലിസ്റ്റില്‍ കുറിച്ചിരുന്ന ആഗ്രഹങ്ങള്‍. ഇതൊന്നു നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ആ കൊച്ചുകുട്ടി എഴുതിച്ചേര്‍ത്തിരുന്നു.