ടോയ് ട്രെയിന്‍ കളിക്കാന്‍ അങ്ങനെ പ്രായമൊന്നുമില്ല! അപ്പൂപ്പന്റെ ക്യൂട്ട് വിഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 01:16 PM  |  

Last Updated: 24th December 2021 01:16 PM  |   A+A-   |  

toy_train_setplaying_video

വീഡിയോ ദൃശ്യം

 

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന രസകരമായ ചില വിഡിയോകള്‍ ആളുകളുടെ മുഖത്ത് ഒരു ചെറു ചിരി സമ്മാനിക്കാറുണ്ട്. വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിയുമായി യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും ഇത്തരം വിഡിയോകള്‍ നല്‍കുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. അത്തരമൊരു ക്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

പ്രായമുള്ള ഒരാള്‍ ടോയ് ട്രെയിന്‍ സെറ്റ് കളിക്കുന്ന വിഡിയോയാണ് ഇത്. ഒരു മേശയ്ക്ക് മുന്നില്‍ കസേരയില്‍ ഇരിക്കുന്ന അപ്പൂപ്പനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ചില സ്വിച്ചുകള്‍ അമര്‍ത്തുമ്പോള്‍ ട്രെയിന്‍ ചലിച്ചിതുടങ്ങുന്നതും ഇത് കൗതുകത്തോടെ അദ്ദേഹം വീക്ഷിക്കുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം. ട്രെയിന്‍ കാണുമ്പോള്‍ മുത്തച്ഛന്റെ മുഖത്ത് വിരിയുന്ന് ചിരി കണ്ടിരിക്കുന്നവരുടെ മുഖത്തേക്കും പടരും എന്നാണ് വിഡിയോയ്ക്ക് ചിലര്‍ കമന്റ് കുറിച്ചിരിക്കുന്നത്.