ഇത് മനുഷ്യനാണോ മൃ​ഗമാണോ! ട്വിറ്ററിൽ വൈറലായ ഈ ചിത്രം നിങ്ങളെയും കുഴയ്ക്കും 

ചിത്രത്തിൽ കാണുന്നത് ഒരു മനുഷ്യനെയാണോ മൃ​ഗത്തെയാണോ എന്ന് കണ്ടെത്താനാകാത്തതാണ് എല്ലാവരെയും കുഴയ്ക്കുന്നത്
ട്വിറ്ററിൽ വൈറലായ ചിത്രം
ട്വിറ്ററിൽ വൈറലായ ചിത്രം

ട്വിറ്റർ ലോകത്തയാകെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ് ഒരു ചിത്രം. മഞ്ഞുമൂടിയ പ്രദേശത്തിനിടയിൽ വച്ച് പകർത്തിയ ഒരു ചിത്രം മാധ്യമപ്രവർത്തകൻ നിക്കോളാസ് തോംസൺ തന്റെ ട്വിറ്റർ ടൈംലൈനിൽ പങ്കുവച്ചതുമുതൽ തലപുകയുകയാണ് ആളുകൾ. ചിത്രത്തിൽ കാണുന്നത് ഒരു മനുഷ്യനെയാണോ മൃ​ഗത്തെയാണോ എന്ന് കണ്ടെത്താനാകാത്തതാണ് എല്ലാവരെയും കുഴയ്ക്കുന്നത്. 

കറുത്ത കമ്പിളി വസ്ത്രം ധരിച്ച ഒരാൾ മരങ്ങൾക്കിടയിലൂടെ മഞ്ഞുമൂടിയ പ്രദേശത്തേക്ക് ഓടുന്നതായാണ് ചിലർക്ക് തോന്നുന്നത്. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ ചിത്രം കുറച്ചുകൂടെ വ്യക്തമാകും. കാരണം ഇതൊരു മനുഷ്യനല്ല മറിച്ച് മൃ​ഗമാണ്. കരടിയോ നായയോ ആണോന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.

"ഇന്ന് രാത്രിയിലത്തേക്കുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ, ആദ്യം ഒരു മനുഷ്യൻ മഞ്ഞിലേക്ക് ഓടുന്നത് നിങ്ങൾ കാണ‌ും,,,, പിന്നീട്", നിക്കോളാസ് തോംസൺ ചിത്രത്തോടൊപ്പം കുറിച്ചതിങ്ങനെ. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും 30,000 റീട്വീറ്റുകളും നേടി ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ‌ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

"ഇത് എന്താണെന്ന് എനിക്കറിയില്ല, പക്ഷേ ഇത് ഒരു മനുഷ്യനല്ല" , "ഓടുന്ന മനുഷനെ കണ്ടിട്ട് അവന് നായയുടെ തല ഉണ്ടെന്ന് പറയാൻ ആളുകൾക്ക് എങ്ങനെ കഴിഞ്ഞു എന്നറിയാണ് എനിക്ക് ജിജ്ഞാസയുണ്ട്", എന്നിങ്ങനെയാണ് ചിത്രത്തോട് ആളുകള്‍ പ്രതികരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com