മുതലയുടെ പുറത്ത് ഇരുന്ന് കൊക്കിന്റെ യാത്ര; അപൂര്‍വ്വ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 05:38 PM |
Last Updated: 16th February 2021 05:38 PM | A+A A- |
മുതലയുടെ പുറത്ത് ഇരിക്കുന്ന കൊക്ക്
വെള്ളത്തില്‍ ഇറങ്ങിയാല്‍ കാട്ടിലെ രാജാവ് എന്ന് അറിയപ്പെടുന്ന സിംഹത്തിന് പോലും മുതലയുടെ വായില്‍ നിന്ന് രക്ഷയില്ല. അപ്പോള്‍ കൊക്കിന്റെ കാര്യം പറയുകയേ വേണ്ട. എന്നാല്‍ മുതലയുടെ പുറത്ത് ഇരുന്ന് കൊക്ക് സഞ്ചരിക്കുന്ന അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പ്രവീണ്‍ അംഗുസാമി ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നദിയാണ് പശ്ചാത്തലം. നദിയില്‍ മുതലയുടെ പുറത്ത് ഇരുന്ന് കൊക്ക് സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
Fear is nothing more than a state of mind. Courage is knowing what not to fear. #shared pic.twitter.com/6Fv5bc55Wn
— Praveen Angusamy, IFS (@PraveenIFShere) February 12, 2021