ഒരു പ്ലേറ്റ് ബിരിയാണിക്ക് 20,000 രൂപ; ഇതെന്താ സ്വർണ ബിരിയാണിയോ! പ്രത്യേകതകൾ ഇങ്ങനെ

ഒരു പ്ലേറ്റ് ബിരിയാണിക്ക് 20,000 രൂപ; ഇതെന്താ സ്വർണ ബിരിയാണിയോ! പ്രത്യേകതകൾ ഇങ്ങനെ
ചിത്രം/ സോഷ്യൽ മീഡിയ
ചിത്രം/ സോഷ്യൽ മീഡിയ

ദുബായ്: ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള പ്രിയം ലോകം മുഴുവൻ പ്രസിദ്ധമാണ്. നിരവധി തരത്തിലുള്ള ബിരിയാണികളും സുലഭം. ഇപ്പോഴിതാ ശ്രദ്ധേയമായൊരു ബിരിയാണിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. 

ദുബായിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റാണ് വമ്പൻ രീതിയൽ ബിരിയാണിയെ അവതരിപ്പിച്ചിരിക്കുന്നത്. സ്വർണം കൊണ്ടൊരു ബിരിയാണിയാണ് ഇവർ പരിചയപ്പെടുത്തുന്നത്. പേര് കേൾക്കുമ്പോൾ ആശങ്കപ്പെടേണ്ട, സ്വർണം ചേർത്തല്ല ബിരിയാണി തയ്യാറാക്കുന്നത്. 

വലിയൊരു സ്വർണ്ണത്തളികയിലാണ് ഈ ബിരിയാണി വിളമ്പുന്നത്. ഏറ്റവും മുകളിലായി 23 കാരറ്റ് സ്വർണം കൊണ്ടുണ്ടാക്കിയ പേപ്പർ പോലുള്ള സംവിധാനത്തിൽ പൊതിഞ്ഞുവച്ച വിവിധ തരം കബാബുകളും കാണും. 

കശ്മീരി ലാമ്പ് സീഖ് കബാബ്, ഓൾഡ് ദില്ലി ലാമ്പ് ചോപ്‌സ്, രജ്പുത് ചിക്കൻ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കൻ റോസ്റ്റ് എന്നിവയാണ് 'ഗോൾഡൻ ബിരിയാണി'യുടെ പ്രത്യേകത. രുചികരമായ വിവിധതരം സോസുകളും റെയ്ത്തുകളുമാണ് സൈഡ് ആയി വരുന്നത്. 
 
ആയിരം ദിർഹം അഥവാ 20,000 രൂപയ്ക്കടുത്താണ് ഇതിന്റെ വില. 'റോയൽ' രുചി അറിയണം എന്നാഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതിനാലാണ് ഇത്രയും വില വരുന്നത് എന്നാണ് റെസ്റ്റോറന്റ് അധികൃതർ പറയുന്നത്. എന്തായാലും 'ഗോൾഡൻ ബിരിയാണി' സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com