മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2021 10:21 PM |
Last Updated: 28th February 2021 10:21 PM | A+A A- |
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആന
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്. റോഡില്‍ ചത്തുകിടക്കുന്നത് പൂച്ചയാണോ പട്ടിയാണോ എന്ന് വ്യക്തമല്ല. ഇതിനെ കണ്ട് ആന വഴിമാറി പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നിലയിലും വഴിമാറി പോകാന്‍ ആന കാണിക്കുന്ന വിവേകമാണ് ചര്‍ച്ചയാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. ആന പോയ ശേഷം വാഹനങ്ങള്‍ മൃഗത്തിന്റെ മുകളിലൂടെ കടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.
In chains...
— Susanta Nanda IFS (@susantananda3) February 27, 2021
Still more humane
Free all wild animals from chains & cages. pic.twitter.com/KBQy6WqyRp