'എമ്മാതിരി ആത്മവിശ്വാസം'- സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 03:34 PM |
Last Updated: 10th January 2021 03:38 PM | A+A A- |
വീഡിയോ ദൃശ്യം
കാട്ടിലെ ഏറ്റവും ശക്തരായ ജീവികളാണ് സിംഹങ്ങള്‍ എന്നാണ് പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ ആ ധാരണ ചിലപ്പോള്‍ മാറ്റേണ്ടി വരും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കാട്ടില്‍ അകപ്പെട്ട തെരുവ് നായ തനിക്ക് നേരെ വന്ന സിംഹത്തെ ഒറ്റയ്ക്ക് നേരിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. തൊട്ടപ്പുറത്ത് വേറെയും സിംഹങ്ങളേയും കാണാം. എന്നാല്‍ അതൊന്നും കൂസാതെ തനിക്ക് നേരെയെത്തിയ സിംഹത്തെ സധൈര്യം നേരിടുന്ന നായയെ വീഡിയോയില്‍ കാണാം.
Need this much confidence in life. Dog vs Lion. It also highlights issue of stray dogs & wildlife interaction. @zubinashara pic.twitter.com/lNu7X4ALm5
— Parveen Kaswan, IFS (@ParveenKaswan) January 10, 2021
ഒരു തെരുവ് നായ ഒറ്റയ്ക്ക് സിംഹങ്ങളെ നേരിടുന്ന വീഡിയോയാണ് വൈറലായി മാറിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാനാണ് വീഡിയോ പങ്കിട്ടത്- 'നായയും സിംഹവും നേര്‍ക്കുനേര്‍. ഇത്തരം ഘട്ടങ്ങളില്‍ ജീവിതത്തില്‍ വളരെയധികം ആത്മവിശ്വാസം ആവശ്യമാണ്. വഴിതെറ്റിയ നായ്ക്കളുടെ പ്രശ്‌നവും സിംഹത്തിന്റെ ഇടപെടലും അത് ഉയര്‍ത്തിക്കാട്ടുന്നു'- വീഡിയോ പങ്കിട്ട് പര്‍വീണ്‍ കുറിച്ചു.
നിങ്ങളുടെ ശാരീരിക ക്ഷമതയോ വലിപ്പമോ ഒന്നുമല്ല കാര്യം. കെടാതെ നില്‍ക്കുന്ന ആത്മവിശ്വാസമാണ് വളരെ പ്രധാനം എന്നാണ് വീഡിയോക്ക് ഒരാള്‍ ഇട്ട കുറിപ്പ്. നിരവധി പേരാണ് ഇത്തരത്തില്‍ വീഡിയോക്ക് പ്രതികരണവുമായി രംഗത്തെത്തിയത്.