ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ ആനയ്ക്ക് നാണം, പരാതിയുമായി പാപ്പാനരികില്‍, ക്യൂട്ട് വിഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 12:24 PM |
Last Updated: 13th January 2021 12:25 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
ക്യാമറ കണ്ട് നാണം വന്ന ആന പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്.
വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്.
വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു.
Andal from Shrirangam temple being shy of camera as she talks to her mahout pic.twitter.com/mHqJNoTCUq
— Gannuprem (@Gannuuprem) December 26, 2020