ചതുപ്പില്‍ ചാടിക്കടക്കാന്‍ ശ്രമം, കാല്‍തെറ്റി വിദേശി ആഴത്തിലേക്ക് - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2021 07:41 PM  |  

Last Updated: 27th July 2021 07:41 PM  |   A+A-   |  

international news

ചതുപ്പില്‍ ചാടിക്കടക്കാനുള്ള വിനോദസഞ്ചാരിയുടെ ശ്രമം

 

വിനോദസഞ്ചാരി ചതുപ്പില്‍ താഴ്ന്നു പോകുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബ്രീട്ടിഷ് ടൂറിസ്റ്റ് മാലദ്വീപില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവം.

ബ്രീട്ടിഷ് വിനോദസഞ്ചാരി മാര്‍ട്ടിന്‍ ലൂയിസാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യയുമൊന്നിച്ച് മാലദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ് മാര്‍ട്ടിന്‍ ലൂയിസ്. ചതുപ്പില്‍ എളുപ്പം അപ്പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴ്ന്നുപോകുന്നത്. താഴ്ച അറിയാതെ മുന്നിലേക്ക് ചവിട്ടുന്നതിനിടെ താഴ്ന്നുപോകുകയായിരുന്നു. ഒരു നിമിഷം മാര്‍ട്ടിന്‍ ലൂയിസ് മുങ്ങിപ്പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

ചതുപ്പില്‍ വച്ച് ആദ്യം ചെരിപ്പ് അഴിച്ചുവെച്ച് മുന്നോട്ടുനീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴ്ന്നുപോകുന്നത്. ഞൊടിയിടയില്‍ മാര്‍ട്ടിന്‍ ലൂയിസ് വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് കാണാം. തുടര്‍ന്ന് കരയ്ക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.