ഒരു മാങ്ങ മൂന്നര കിലോ, വില ആയിരം രൂപ; ഇത് 'നൂര്‍ജഹാന്‍' വിശേഷം

ഒരു മാങ്ങ മൂന്നര കിലോ, വില ആയിരം രൂപ; ഇത് 'നൂര്‍ജഹാന്‍' വിശേഷം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു മാങ്ങയുടെ ഭാരം മൂന്നര കിലോ! വില ആയിരം രൂപ!! ഞെട്ടേണ്ട, ഇത് മധ്യപ്രദേശിലെ ആലിരാജപുരില്‍ വിളയുന്ന നൂര്‍ജഹാന്‍ മാങ്ങയുടെ വിശേഷങ്ങളാണ്. 

അഫ്ഗാന്‍ സ്വദേശിയായ നൂര്‍ജഹാന്‍ മാങ്ങ ഇന്ത്യയില്‍ ആലിരാജപുരിലെ കത്തിയവാഡ മേഖലയില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥയോട് സൂക്ഷ്മമായി പ്രതികരിക്കുന്ന ഇനം മാവാണ് ഇത്. കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും 'സഹിക്കാത്ത' മാവ് എന്നും പറയാം. മഴയോ മഞ്ഞോ ചൂടോ എന്തായാലും കൂടിയാലും കുറഞ്ഞാലും കായ്ക്കുന്നതു കുറയും. അതുകൊണ്ടുതന്നെ മാങ്ങപ്രിയര്‍ ഇതു മൂന്‍കൂട്ടി ബുക്കു ചെയ്യുകയാണ് പതിവ്. 

ഇത്തവണ കാലാവസ്ഥ ഒത്തുവന്നതിനാല്‍ നല്ല വിളവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ''മൂന്ന് മാവുകളാണ് എന്റെ തൊടിയില്‍ ഉള്ളത്. ഏതാണ്ട് 250 ഓളം മാങ്ങകള്‍ ഉണ്ടായി. ഇതെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്തുപോയി. മാങ്ങ ഒന്നിന് 500 രൂപ മുതല്‍ ആയിരം രൂപ വരെ കിട്ടി''- കര്‍ഷകനായ ശിവരാജ് സിങ് യാദവ് പറയുന്നു. മധ്യപ്രദേശില്‍നിന്നു മാത്രമല്ല, തൊട്ടടുത്ത ഗുജറാത്തില്‍നിന്നും ആളുകള്‍ നൂര്‍ജഹാന്‍ മാങ്ങയ്ക്കായി വരാറുണ്ടെന്നാണ് യാദവ് പറയുന്നത്.

കഴിഞ്ഞ തവണ കാലാവസ്ഥ മെച്ചമല്ലാത്തതിനാല്‍ മാങ്ങ കാര്യമായി ഉണ്ടായില്ല. ഉണ്ടായവയ്ക്കു തന്നെ വലിപ്പം കുറവായിരുന്നു. രണ്ടര കിലോയായിരുന്നു ശരാശരി തൂക്കം. എങ്കിലും 1200 രൂപ വരെ കിട്ടി. ഇത്തവണ കൂടുതല്‍ വിളവു ലഭിച്ചെങ്കിലും ബിസിനസ് മോശമാണെന്നാണ് കര്‍ഷകരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com