ഹെല്‍മറ്റ് 'തിന്നുന്ന' ആന, കൂളായി നടത്തം- വീഡിയോ 

രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്
ഹെല്‍മറ്റ് എടുത്ത് വായില്‍വെയ്ക്കുന്ന ആന
ഹെല്‍മറ്റ് എടുത്ത് വായില്‍വെയ്ക്കുന്ന ആന

മൃഗങ്ങളുടെ നിരവധി കൗതുകമുണര്‍ത്തുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.

രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ട്വിറ്ററില്‍ കമന്റുകള്‍ ഇടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com