നീളൻ മുടികൊണ്ട് സ്റ്റൈലൻ വസ്ത്രമൊരുക്കിയ യുവതിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹെപ്ഗൾ 5 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധനേടി.
നീളൻ മുടി മുൻവശത്തേക്കിട്ട് ഒരു ബെൽറ്റ് അരയിൽ കെട്ടിയിരിക്കുന്നത് കണ്ടാൽ സ്റ്റൈലൻ ഫ്രോക്ക് ആണന്നേ പറയൂ. കൂടെ ഒരു തൊപ്പിയും കണ്ണടയുമായപ്പോൾ കിടിലൻ ലുക്ക് റെഡി. കാറ്റിൽ പാറിപറക്കുന്ന മുടി കണ്ടാൽ ഫ്രിഞ്ച് ഫ്രോക്ക് ആണെന്ന് തെറ്റിധരിക്കുമെങ്കിലും സംഗതി ഒറിജിനൽ മുടി തന്നെ.
വൈറലാവാൻ വേണ്ടി വിഗ്ഗ് ഉപയോഗിച്ചിരിക്കുകയാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും നീളൻ മുടിയെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ