ഒരൊറ്റ മാവില്‍ 121 തരം മാങ്ങകള്‍! രുചി മേളം!; വിചിത്രം

ഒരൊറ്റ മാവില്‍ 121 തരം മാങ്ങകള്‍! രുചി മേളം!; വിചിത്രം
ഐഎഎന്‍എസ് ട്വീറ്റ് ചെയ്ത ചിത്രം
ഐഎഎന്‍എസ് ട്വീറ്റ് ചെയ്ത ചിത്രം

രൊറ്റ മാവില്‍ 121 തരം മാങ്ങകള്‍! 121 തരവും വിളഞ്ഞ് രുചിയുടെ മേളമായി മാറുകയാണ്, കൃഷി ശാസ്ത്രജ്ഞര്‍ പരീക്ഷണാര്‍ഥം വളര്‍ത്തിയ ഈ മാവ്.

ഉത്തര്‍പ്രദേശിലെ ശഹരാണ്‍പുരിലാണ് വിചിത്രമായ മാവുള്ളത്. അഞ്ചു വര്‍ഷം മുമ്പാണ് ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്പിരിമെന്റ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഈ മാവില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഒരു മാവില്‍ പല തരത്തിലുള്ള ശാഖകള്‍ ഒട്ടിച്ചു ചേര്‍ത്തു വളര്‍ത്താനായിരുന്നു ശ്രമം.

അവിശ്വസനീയമായിരുന്നു പരീക്ഷണത്തിന്റെ ഫലമെന്ന് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ രാജേഷ് പ്രസാദ് പറയുന്നു. വിവിധ തരത്തില്‍ പെട്ട 121 ശാഖകളാണ് നാടന്‍ മാവില്‍ ഒട്ടിച്ചു ചേര്‍ത്തത്. ഈ മാവിനെ പരിചരിക്കാനായി ഒരാളെയും നിയോഗിച്ചു. 121 ശാഖകളും ആരോഗ്യത്തോടെ വളര്‍ന്നെന്നു മാത്രമല്ല, അവയില്‍ എല്ലാം മാങ്ങ ഉണ്ടാവാനും തുടങ്ങി- വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദസേരി, ലാംഗ്ര, ചൗന്‍സ, രാംകേല, ആമ്രപാലി, ശഹരാണ്‍പുര്‍ വരുണ്‍, ലക്‌നൗ സഫേദ തുടങ്ങി മേഖലയിലെ ഒട്ടുമിക്ക തരം മാങ്ങകകളും ഇപ്പോള്‍ ഒരൊറ്റ മാവില്‍ വിളയുന്നുണ്ട്. മാവിനെ കൂടുതല്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിന് അനുസരിച്ച് ഈ പരീക്ഷണം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും സെന്റര്‍ അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com