പടുകൂറ്റൻ പാമ്പ് തടാകക്കരയിൽ! ഞെട്ടി വിറച്ച് സഞ്ചാരികൾ; ചിത്രങ്ങൾ വൈറൽ

പടുകൂറ്റൻ പാമ്പ് തടാകക്കരയിൽ! ഞെട്ടി വിറച്ച് സഞ്ചാരികൾ; ചിത്രങ്ങൾ വൈറൽ
തടാകക്കരയിൽ വിശ്രമിക്കുന്ന പടുകൂറ്റൻ പാമ്പ്/ ഫെയ്സ്ബുക്ക്
തടാകക്കരയിൽ വിശ്രമിക്കുന്ന പടുകൂറ്റൻ പാമ്പ്/ ഫെയ്സ്ബുക്ക്

സൗത്ത് കരോലിന: തടകാക്കരയിൽ വിശ്രമിക്കുന്ന കൂറ്റൻ പാമ്പിന്റെ ചിത്രങ്ങൾ വൈറൽ. സൗത്ത് കരോലിനയിലെ ഫ്ലോറൻസിലുള്ള ജെഫ്രീസ് ക്രീക്ക് പാർക്കിൽ ഹെക്കിങ്ങിനെത്തിയ മെറിഡിത് ലാങ്‌ലെ എന്ന സ്ത്രീയാണ് തടാകക്കരയിൽ വിശ്രമിക്കുന്ന നിലയിൽ വമ്പൻ പാമ്പിനെ കണ്ടത്. ഇവർ തന്നെയാണ് പാമ്പിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

പാമ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. കൂറ്റൻ പാമ്പ് ഇരവിഴുങ്ങി കിടക്കുകയാവാം എന്നാണ് പലരുടെയും അഭിപ്രായം. 

അപകടകാരിയല്ലാത്ത ബ്രൗൺ വാട്ടർ സ്നേക്ക് ആണിതെന്ന് കൊളംബിയയിലെ റിവേഴ്സ് ബാങ്ക് സൂ ആൻഡ് ഗാർഡനിലെ ഹെർപറ്റോളജിസ്റ്റായ സീൻ ഫോലി വ്യക്തമാക്കി. വിഷപ്പാമ്പുകളായ കോട്ടൻമൗത്ത് സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പുകളുമായി കാഴ്ചയിൽ ഏറെ സാമ്യമുണ്ട് ഇവയ്ക്ക്. അതുകൊണ്ടു തന്നെ പലപ്പോഴും ഇവ തെറ്റിധരിക്കപ്പെടാറുമുണ്ട്. വിഷമില്ലാത്തയിനം പാമ്പുകളാണ് വാട്ടർ സ്നേക്കുകൾ എന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ തല ഉയർത്തിയും വാലിട്ടിളക്കിയും അവയെ ഭയപ്പെടുത്താൻ ഇവ ശ്രമിക്കാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com