പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം; നദി പോലെ പരന്ന് ഒഴുകി ലാവ; അമ്പരപ്പിക്കുന്ന ഡ്രോണ്‍ വീഡിയോ

പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം; നദി പോലെ പരന്ന് ഒഴുകി ലാവ; അമ്പരപ്പിക്കുന്ന ഡ്രോണ്‍ വീഡിയോ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റെയ്ജാവിക്ക്: ഐസ്‌ലന്‍ഡില്‍ നിന്നുള്ള അഗ്നിപര്‍വതം  പൊട്ടിത്തെറിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഐസ്‌ലന്‍ഡിലെ ഫാഗ്രഡല്‍സ്ജല്‍ പര്‍വതത്തിനടുത്താണ് ആഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ലാവ ഒഴുകുന്നത്. ഇതിന്റെ ഡ്രോണ്‍ വീഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മറിയത്. 

ജോണ്‍ സ്റ്റീന്‍ബെക്ക് എന്ന ഫോട്ടോഗ്രാഫറാണ് ഇതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യങ്ങള്‍ വൈറലായി. 

മാര്‍ച്ച് 19നാണ് ഐസ്‌ലന്‍ഡ് തലസ്ഥാനമായ റെയ്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അഗ്‌നി പര്‍വതത്തില്‍ നിന്ന് നദി പോലെ ചുവന്നു പഴുത്ത് ലാവ ഒഴുകുന്നത് വീഡിയോയില്‍ കാണാം. 

വെള്ളിയാഴ്ചയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിക്കാന്‍ ആരംഭിച്ചത്. പൊട്ടിത്തെറിക്കുന്നതിനുമുമ്പ് കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ഉപദ്വീപില്‍ 40,000 ലധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് അഗ്നിപര്‍വതം കഴിഞ്ഞ ദിവസം പൊട്ടിത്തെരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com