'ഇതൊക്കെ എന്ത്... നിസാരം'- കുപ്പിയുടെ അട‌പ്പ് തുറക്കുന്ന തേനീച്ചകൾ; വീഡിയോ വൈറൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th May 2021 06:25 PM  |  

Last Updated: 28th May 2021 07:01 PM  |   A+A-   |  

Two Bees Work Together To Open A Bottle

വീഡിയോ ദൃശ്യം

 

ത്തു പിടിച്ചാൽ മലയും പോരും എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തേനീച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ്. ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ ദൃശ്യമാണ് വൈറലായി മാറിയത്. 

അടപ്പു തുറക്കുകയെന്നത് നമ്മൾക്ക് നിസ്സാരമാണെങ്കിലും തേനീച്ചകൾക്ക് അതത്ര എളുപ്പമല്ല. എന്നാൽ അധ്വാനശീലരായി അറിയപ്പെടുന്ന തേനീച്ചകൾ തങ്ങളുടെ ശ്രമം തുടരുന്നതാണ് ദൃശ്യത്തിൽ കാണാൻ കഴിയുക. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു.

ബ്രസീലിലെ സാവോ പോളോയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഉച്ചഭക്ഷണ സമയത് ശീതളപാനീയം കുടിക്കാനിറങ്ങിയ ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ ദൃശ്യം കണ്ടത്. ചെറിയ പ്രാണികളുടെ കഴിവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.