അമിത ശാരീരിക വ്യായാമത്തിന്റെ ഗൗരവമേറിയ അനന്തരഫലങ്ങള്‍

ഇന്ന്  നിരവധി യുവതീയുവാക്കള്‍ അമിത വ്യായാമത്തിന്റെയും ഒട്ടും ഭക്ഷിക്കാതിരിക്കുന്നതിന്റേയും കെണിയില്‍ പെട്ടിരിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'നന്നായി വിയര്‍ക്കട്ടേ' എന്നു കരുതി അടുത്ത തവണ നിങ്ങള്‍ കഠിനമായ ശാരീരിക വ്യായാമത്തിനു മുതിരുമ്പോള്‍, അമിതമായ വ്യായാമത്തെ  നമ്മുടെ ശരീരം  ശരീരത്തിനു മേലുള്ള സമ്മര്‍ദ്ദമായിട്ടേ എടുക്കുകയുള്ളൂവെന്നും അത്തരമൊരു വ്യായാമം ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് വര്‍ദ്ധിപ്പിക്കുകയേ  ചെയ്യുകയുള്ളൂവെന്നും ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ശാരീരിക വ്യായാമത്തെ കുറിച്ച് പരിഗണിക്കുമ്പോള്‍ മേലനങ്ങാതെ ഇരിക്കുന്നതിന്റേയും ഒട്ടും വ്യായാമം ചെയ്യാത്തതിന്റേയും അനന്തരഫലങ്ങളെക്കുറിച്ചാണ് ഒരുപാടു സംസാരിച്ചു കേട്ടിട്ടുള്ളത്. എന്നാല്‍ ഇതിന്റെ മറ്റൊരു അങ്ങേയറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

അധികമായാല്‍ അമൃതും വിഷം എന്നു പറയാറുള്ളത് വ്യായാമത്തിന്റെ കാര്യത്തിലും ശരിയാണ്. ഒട്ടും വ്യായാമമില്ലാതെ ഇരിക്കുന്നതുകൊണ്ടു ദോഷഫലങ്ങളുള്ളതുപോലെ അമിത വ്യായാമം കൊണ്ടു വരാവുന്ന മറ്റൊരു കൂട്ടം പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. 
ശരിയായ രീതിയില്‍ ചെയ്യുമ്പോഴേ ഏതു ചലനവും ഒരു ഔഷധമായി പരിഗണിക്കപ്പെടാനാകൂ. 
ഇന്റഗ്രേറ്റീവ്, ലൈഫ്‌സ്‌റ്റൈല്‍ മെഡിസിനില്‍, ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് തൂണുകളില്‍ ഒന്ന് പര്യാപ്തമായ വ്യായാമം അഥവാ ചലനമാണ്. ഇവിടെയുള്ള 'പര്യാപ്തമായ' എന്ന വാക്കിനാണ് നിങ്ങള്‍ ഏറെ ശ്രദ്ധ നല്‍കേണ്ടതുള്ളതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
വ്യായാമമോ ചലനമോ തീര്‍ച്ചയായും രക്തചംക്രമണം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ അകറ്റുന്ന ശരീരത്തിലെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്  ആയ ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നുണ്ട് എന്നതു ശരിയാണ്. 
എന്നാല്‍ അമിതപരിശീലനം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തളര്‍ത്തുകയും നിങ്ങളുടെ ഹൃദയത്തെ ആയാസപ്പെടുത്തുകയും ചെയ്യുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.  അതേസമയം, വ്യായാമം അപര്യാപ്തമായ തോതിലായെന്ന പോലെ അമിതവ്യായാമവും ശാരീരികാരോഗ്യത്തെ വികലമാക്കുകയും ഹൃദയത്തില്‍ അധികസമ്മര്‍ദം ഏല്‍പിക്കുകയും  ചെയ്യുന്നുണ്ട്. 
അമിതമായ വ്യായാമം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് ഈയിടെ അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വെളിവായിട്ടുണ്ട്. പലര്‍ക്കും ഈ കണ്ടെത്തല്‍ ഒരു ഞെട്ടലിന് കാരണമായേക്കാം. ഒരുപാടുകാലത്തെ ശാരീരിക നിഷ്‌ക്രിയത്വത്തെയാണ് കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ക്കു കാരണമായി സാധാരണ ചൂണ്ടിക്കാണിക്കാറുള്ളത്. എന്നാല്‍ ദീര്‍ഘകാലം തീവ്ര ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ മധ്യവയസ്സിലെത്തുമ്പോഴേക്കും കൊറോണറി ആര്‍ടെറി കാല്‍സിഫിക്കേഷന് (സിഎസി)  അടിപ്പെടാന്‍ ഏറെ സാദ്ധ്യതയുണ്ട് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തലുകളില്‍ നിന്നുള്ള നിഗമനം. 
ദൃഢവും ബലവത്തുമായ പേശികളോടുകൂടിയ ശരീരത്തിനുടമകളായവരും വ്യായാമത്തില്‍ അതീവതല്‍പരരുമായ, മദ്ധ്യവയസ്സിലെത്തിയവരോ യുവാക്കളോ ആയ പലരും പെട്ടെന്ന് ഹൃദയാഘാതമോ മസ്തിഷ്‌കാഘാതമോ വന്നു മരിക്കുന്നതെന്തുകൊണ്ട് എന്നതിന് ഒരു വിശദീകരണമായേക്കാം ഈ പഠനം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ കാലത്ത് ഇങ്ങനെ ഇത്തരത്തില്‍ ആളുകള്‍ മരിക്കുന്ന വാര്‍ത്ത അസാധാരണമല്ലാതായി തീര്‍ന്നിരിക്കുന്നു. വലിയ ഞെട്ടലോടു കൂടിയാണ് നമ്മളെല്ലാവരും ഇതേപ്പറ്റി കേള്‍ക്കുന്നത്. എന്നാല്‍ നമ്മള്‍ അവരുടെ ജീവിതശൈലി എന്തെന്നു നോക്കുമ്പോള്‍ അവരെല്ലാവരും ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ വൈകാരികമോ ആയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുകയായിരുന്നുവെന്നു കാണാം. 
തീര്‍ച്ചയായും നമ്മുടെ ഹൃദയാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിന് അനുപേക്ഷണീയമായ ഘടകമാണ് ശാരീരിക വ്യായാമം. പക്ഷേ അമിത വ്യായാമമാകട്ടെ ഹൃദയത്തെ ക്ലേശിപ്പിക്കും. ആവശ്യത്തിനു ഉറക്കമില്ലാതെ വരിക കൂടി ചെയ്താല്‍ കാര്യങ്ങള്‍ ഇരട്ടി വഷളാകും. വീണ്ടെടുപ്പാണ് എല്ലാം. ശരീരത്തിനു സ്വയം നന്നാക്കിയെടുക്കാനും സുഖപ്പെടുത്താനും സമയം നല്‍കുന്നില്ലെങ്കില്‍ ശരീരം അതിന്റെ പരിപൂര്‍ണതയില്‍ വര്‍ത്തിക്കുമെന്ന് എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാകുക?
നിര്‍ഭാഗ്യവശാല്‍, ഇന്ന്  നിരവധി യുവതീയുവാക്കള്‍ അമിത വ്യായാമത്തിന്റെയും ഒട്ടും ഭക്ഷിക്കാതിരിക്കുന്നതിന്റേയും കെണിയില്‍ പെട്ടിരിക്കുന്നു. ഇത് അവരുടെ ശരീരത്തില്‍ ആഘാതമേല്‍പിക്കുന്നു. എങ്ങനെയാണ് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാനാകുക? 


ശ്രദ്ധിക്കേണ്ട ചില സൂചനകള്‍

.നിങ്ങള്‍ നിങ്ങളുടെ സഹജാവബോധം ഉപയോഗിക്കുകയും സ്വയം .പരിശോധിക്കുകയും ചെയ്യുക

.ശ്വാസമെടുക്കാന്‍ പ്രയാസം

.താടിയെല്ലുകളില്‍ വേദന

.നെഞ്ചെരിച്ചില്‍, എന്നാല്‍ അസിഡിറ്റി അല്ല.

.കൈകാലുകളില്‍ മരവിപ്പ്

.ഹൃദയപേശികള്‍ മുറുകിയിരിക്കുന്നതുപോലെ തോന്നുക

കോവിഡ് ബാധിച്ചതിന് ശേഷമാണ് ഈ അവസ്ഥയെങ്കില്‍ ഒന്നും ഭയക്കാനില്ല. പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ ഉറപ്പുവരുത്തുന്നതിന് കൈക്കൊള്ളാവുന്ന ഒരു നടപടി എപ്പോഴുമുണ്ടാകും. 


മിക്കവരും വൈകാരികമായ സമ്മര്‍ദാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ്. പക്ഷേ എന്റെ ചോദ്യം ഇതാണ്  നിങ്ങള്‍ എന്താണ് അതിനെ മറികടക്കാന്‍ ചെയ്യാന്‍ പോകുന്നത്?  സമ്മര്‍ദ്ദം ഒരു അപകട ഘടകമാണെങ്കില്‍ ഇന്‍ഫ്‌ലമേഷന്‍, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ എന്നിവ ഇതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാന്‍ മതിയായ പ്രചോദനമല്ലേ? അതിനെക്കുറിച്ച് എന്തെങ്കിലും?

വിട്ടുമാറാത്ത വൈകാരിക സമ്മര്‍ദ്ദം (Chronic Emotional tSress)

വസ്തുതകളെ അംഗീകരിക്കാന്‍ പഠിക്കുക, കുടുതല്‍ പ്രയോജനമൊന്നുമില്ലാത്തതുമായ കാര്യങ്ങള്‍ വിട്ടുകളയുക. എന്നാല്‍ നമ്മളൊക്കെ ഒരുപാട് ഇടം ഇത്തരം കാര്യങ്ങള്‍ക്ക് മനസ്സിലും ഹൃദയത്തിലും നല്‍കിയിട്ടുണ്ട്. മാപ്പുനല്‍കാന്‍ പഠിക്കുക എന്തെന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കും മാപ്പുനല്‍കപ്പെട്ടിട്ടുണ്ട്. ശ്വസനം എന്ന കല അഭ്യസിക്കുക. എന്നിട്ടും ജീവിതത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെങ്കില്‍ പ്രഫഷണലുകളുടെ സഹായം തേടുക.  നേരെ മറിച്ച്, നമ്മളെപ്പോലുള്ള സാധാരണക്കാര്‍ നമ്മുടെ വീടുകള്‍, ബിസിനസ്സുകള്‍, ജോലികള്‍, കുടുംബങ്ങള്‍ എന്നിവയും അതിലേറയും നടത്തുന്നതുപോലുള്ള ഒന്നിലധികം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നലവരാണ്. നിങ്ങള്‍ കഠിന പരിശീലനത്തിനു ആഗ്രഹിക്കുന്നുവെങ്കില്‍ പ്രൊഫഷണല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു കീഴില്‍ നിങ്ങള്‍ അത്  ചെയ്യേണ്ടതുണ്ട്  നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും രാത്രി നന്നായി ഉറങ്ങുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്. നമ്മുടെ ശരീരം അമിത വ്യായാമത്തെ  ശാരീരിക സമ്മര്‍ദ്ദമായി കാണുകയും നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് പ്രതിരോധശേഷിയെ അടിച്ചമര്‍ത്തുന്നു, പരുക്കുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വയറിലെ ഭാഗത്ത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കായികതാരങ്ങള്‍, ജിമ്മില്‍ രണ്ട് മണിക്കൂറിലധികം പരിശീലനം നടത്തുന്നവര്‍ എന്നിവരൊക്കെ 
കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുന്ന പതിവുണ്ട്. അവര്‍ പോഷകപ്രദവും സമീകൃതവും വ്യത്യസ്ത ഘടകങ്ങളടങ്ങിയതുമായ ഭക്ഷണവും കഴിക്കുന്നവരാണ്. നിങ്ങളെന്ന വ്യക്തിയുടെ ശരീരത്തിന്റെ ആവശ്യങ്ങളും പരിമിതികളും ഒരിക്കലും മറ്റുള്ളവരുമായി സാമ്യമുള്ളതല്ല. അതിനാല്‍, വ്യക്തികളുടെ ജൈവികമായ വ്യത്യസ്തതയെ മാനിക്കുകയും നിങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്തുകയും ചെയ്യുക എന്നതാണ് മാര്‍ഗം.

നമുക്ക് ആഴത്തില്‍ പരിശോധിക്കാം

നിങ്ങളുടെ വ്യായാമരീതിയുമായി ചേര്‍ന്നുപോകുന്നതാണോ  നിങ്ങളുടെ പോഷകാഹാരശീലം എന്ന് കണ്ടുപിടിക്കുക

അമിത വ്യായാമവും ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുന്നതും നിങ്ങളെ സഹായിക്കുകയില്ല. വ്യായാമം കൊണ്ടു നിങ്ങള്‍ ലക്ഷ്യമിടുന്ന കാര്യങ്ങളെ നേരിട്ടു ബാധിക്കുന്നതാണ് നിങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം. ഏയ്‌റോബികോ അനെയ്‌റോബിക്കോ യോഗയോ പിലേറ്റുകളോന, ശരീരബലം വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ളവയോ, ശരീരഭാരത്തെ ലക്ഷ്യമിട്ടുള്ളവയോ അങ്ങനെ നിങ്ങള്‍ ഏര്‍പ്പെടുന്ന ശാരീരിക വ്യായാമ രീതി ഏതുമാകട്ടേ, ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനസംബന്ധിയായ ആവശ്യങ്ങളെ (Metabolic demands) അത് വര്‍ദ്ധിപ്പിക്കുന്നു. ഒരാളുടെ വ്യായാമത്തിനനുസരിച്ചല്ല അയാളുടെ ശരീരത്തില്‍ ചെല്ലുന്ന പോഷകത്തിന്റെ തോത് എങ്കില്‍ ശരീരം സംഭരിച്ചുവെച്ചിട്ടുള്ള പോഷകത്തില്‍ നിന്നെടുക്കാനാരംഭിക്കുന്നു. അത് പോഷകനഷ്ടത്തിനും പോഷകത്തിന്റെ അപര്യാപ്തതയ്ക്കും വഴിവയ്ക്കുന്നു. ദീര്‍ഘകാലം കൊണ്ട് പേശികളുടെ ശോഷണത്തിലേക്കും അത് നയിക്കുന്നു. 
അതിനാല്‍, ജിമ്മില്‍ കുറച്ചുകൂടുതല്‍ വിയര്‍ക്കണമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, ഒപ്പം കുറഞ്ഞ ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഫാഷന്‍ ഡയറ്റുകള്‍ പിന്തുടരുക എന്നതാണ് തടി കുറയാനുള്ള നിങ്ങളുടെ രഹസ്യമെങ്കില്‍. തീര്‍ച്ചയായും നിങ്ങള്‍ക്ക് കുറച്ചു കൊഴുപ്പ് നഷ്ടപ്പെട്ടേക്കാം
എന്നത് ശരിയാണ്, പക്ഷേ എന്തിന്റെ ചെലവിലാണ്? നിങ്ങളുടെ ആരോഗ്യത്തിന്റെ ചെലവില്‍. അതുകൊണ്ട്, ഏത് വ്യായാമരീതിയാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്തണം. അതിനനുസൃതമായ പോഷകാഹാരം കഴിക്കുകയും വേണം. 

ഇതാ, ചില പൊടിക്കൈകള്‍

ശരിയായ തരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ് കഴിക്കുക. കാര്‍ബോ ഹൈഡ്രേറ്റുകള്‍ നിങ്ങളുടെ ശരീരത്തെ വ്യായാമത്തിനുവേണ്ട ഊര്‍ജ്ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണ്. നിങ്ങള്‍ ഒകകഠ അല്ലെങ്കില്‍ സ്പ്രിന്റുകള്‍ പോലെയുള്ള ചെറിയ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടുകയാണോ? പഴങ്ങള്‍, ഈന്തപ്പഴം അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് പോലുള്ള ലളിതമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുക.  നിങ്ങളുടെ വര്‍ക്ക് ഔട്ടുകള്‍ക്ക് വേഗത്തില്‍ ഇന്ധനം നല്‍കാന്‍ അവയ്ക്ക് കഴിയും. ഉയര്‍ന്ന തീവ്രതയുള്ള വര്‍ക്കൗട്ടുകളില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജം ആവശ്യമുണ്ടോ? എങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, കൂടാതെ/അല്ലെങ്കില്‍ പ്രോട്ടീന്‍ എന്നിവയുടെ സംയോജനം നിങ്ങളുടെ ഭക്ഷണത്തില്‍ ഉറപ്പുവരുത്തുക.  അത് പഴം + പരിപ്പ്, പഴങ്ങള്‍ + പരിപ്പ് + വെണ്ണ, അല്ലെങ്കില്‍ മധുരക്കിഴങ്ങ് + വെളിച്ചെണ്ണ എന്നിങ്ങനെയാകാം.

വര്‍ക്കൗട്ടുകള്‍ പേശികളില്‍ മൈക്രോ ടിയേഴ്‌സ്  (Micro-tears) സൃഷ്ടിക്കുന്നതായി നിങ്ങള്‍ക്കറിയാമോ? അതെ, ഇത് തികച്ചും സാധാരണയാണ്. അതാണ്  പോഷകത്തിന്റെ നല്ല സ്രോതസ്സുകള്‍ ഉണ്ടായിരിക്കുകയും പോഷകാഹാരവും രക്തവും ഈ മേഖലകളിലേക്ക് നീങ്ങി അവയെ സുഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതുവഴി നിങ്ങള്‍ക്ക് പേശിപിണ്ഡം ഉണ്ടാകുന്നതിന് സഹായിക്കുന്നത്. ഒരു മണിക്കൂര്‍ ഗുണമേന്മയുള്ള പ്രോട്ടീന്‍ കഴിക്കണം. വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരം മികച്ച അവസ്ഥയിലേക്ക് വീണ്ടെടുക്കാന്‍ അതു സഹായിക്കും. ഇവയുടെ സമ്പന്നമായ ഉറവിടങ്ങളില്‍ സാത്തു, മുട്ട, അരി, ബീന്‍സ്, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചിക്കന്‍, അല്ലെങ്കില്‍ മത്സ്യം എന്നിവ ഉള്‍പ്പെടുന്നു. വ്യായാമത്തിന് ശേഷമുള്ള ഭക്ഷണത്തിന് മുന്‍ഗണന നല്‍കുകയും വേണം.

ശരീരം അതിന്റെ പൂര്‍വാവസ്ഥ വീണ്ടെടുക്കുന്നതിനും, കൊഴുപ്പ് കുറയ്ക്കുന്നതിനും, അല്ലെങ്കില്‍ ഹോര്‍മോണുകളെ ഫലപ്രദമായി സന്തുലിതമാക്കുന്നതിനും നല്ല കൊഴുപ്പും ഒമേഗ 3യും അത്യാവശ്യമാണ്. ഒമേഗ 3 യുടെ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവയുടെ സമ്പന്നമായ ഉറവിടങ്ങള്‍ നട്ട്‌സ്, സീഡ്‌സ്, കൊഴുപ്പുള്ള മത്സ്യം, എല്ലാതരത്തിലുമുള്ള മുട്ടകള്‍ മുതലായവയാണ്.  

നിങ്ങളുടെ ഭക്ഷണവ്യവസ്ഥയില്‍ വൈറ്റമിന്‍ എയും സിയും  വേണ്ടത്ര ഉള്‍പ്പെടണം. വ്യായാമത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ അത് സഹായിക്കും.  വിറ്റാമിന്‍ ഡി നല്ല അളവില്‍  ലഭിച്ചാല്‍  എല്ലുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിക്കും. വൈറ്റമിന്‍ ബി കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെ മെറ്റബോളൈസ് ചെയ്യും. വിറ്റാമിന്‍ ഇ യാകട്ടെ ആന്റിഓക്‌സിഡന്റുകളുടെ ഒരു സമ്പന്നമായ ഉറവിടമാണ്. നല്ല ഓട്ടക്കാരായി തീരാന്‍ ആഗ്രഹിച്ച് തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ആളുകളെ നാം കാണാറുണ്ട്, എന്നാല്‍  പലപ്പോഴും കുറഞ്ഞ അളവില്‍ മാത്രമാണ് വൈറ്റമിന്‍ ഡി  അവരുടെ ശരീരത്തില്‍ ചെല്ലുന്നത്.  അത്തരമൊരു അവസ്ഥ അസ്ഥികള്‍ക്കു മാത്രമല്ല ആരോഗ്യത്തിന്റെ എല്ലാ വശങ്ങളേയും സംബന്ധിച്ചിടത്തോളം ദോഷകരമാണ്.

പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനുമുള്ള മറ്റ് സാധ്യതാഘടകങ്ങള്‍


വിശ്രമം, വീണ്ടെടുപ്പ് എന്നിവയെ മാനിക്കാതിരിക്കുക
തീര്‍ച്ചയായും വിശ്രമം വ്യായാമ പദ്ധതിയുടെ ഭാഗമാണ്. കൂടുതല്‍ വ്യായാമം ചെയ്യുക, കൂടുതല്‍ വിശ്രമിക്കുക. അത്രയേ വേണ്ടൂ. പ്രഭാത ഓട്ടത്തിനോ ജിമ്മില്‍ പോയി ഒന്നു നന്നായി വിയര്‍ക്കാനോ ഉറക്കം ഒഴിവാക്കുന്നത് ഒരു നല്ല ആശയമല്ല.  ഒരു പക്ഷേ ഇതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചേക്കാം. എന്നാല്‍ എന്താണ് വിലയായി നല്‍കേണ്ടിവരുന്നത്? നിങ്ങളുടെ ആരോഗ്യം തന്നെ. പ്രോ അത്‌ലറ്റുകള്‍ പോലും എല്ലാ ദിവസവും പരിശീലനം നടത്തുന്നില്ല. വിശ്രമ ദിനങ്ങള്‍ അവരുടെ ഷെഡ്യൂളിന്റെ ഭാഗമാണ്. ന്യായമായ കാരണവുമുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നതും ഭക്ഷണം കഴിക്കാത്തതും നമ്മുടെ ഹൃദയപേശികളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുകയും വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, വിശ്രമിക്കാന്‍ പഠിക്കുക.
 
ഉറക്കമില്ലായ്മ


മതിയായ തോതില്‍ ഉറങ്ങുക. ഹൃദയാഘാതം തടയാന്‍ മതിയായ ഉറക്കത്തിനു കഴിയുമെന്ന് ആളുകള്‍ വിശ്വസിക്കുന്നത് അതിലളിതമായ ഒരു പരിഹാരനിര്‍ദേശമെന്ന് ഒരുപക്ഷേ തോന്നിയേക്കാം, എന്നാല്‍ ഈ ലളിതപരിഹാരം പ്രാവര്‍ത്തികമാണ് എന്നതാണ് വസ്തുത. ഉറക്കക്കുറവ് ഗുരുതരമായതും നിശ്ശബ്ദവുമായ ഒരു പകര്‍ച്ചവ്യാധിയാണ്. തിരക്ക് പിടിച്ച സംസ്‌കാരത്തെ മഹത്വവല്‍ക്കരിക്കുന്നത് നിര്‍ത്തേണ്ട സമയമാണിത്. ജോലി, അസൈന്‍മെന്റുകള്‍, അല്ലെങ്കില്‍ അതിലും മോശമായ, സാമൂഹിക പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിന് നാലു മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നതില്‍ രസകരമായ ഒന്നും തന്നെയില്ല. മറ്റേതൊരു അവയവത്തേയും പോലെ, നിങ്ങളുടെ ഹൃദയത്തിനും വിശ്രമത്തിന്റെ ക്വാട്ട ആവശ്യമാണ്, അതിന്റെ അഭാവം അതിനെ ഓവര്‍െ്രെഡവിലേക്ക് അയയ്ക്കും. ഉറക്കം ബാക്കിവെയ്ക്കുന്നത് വീക്കം, മാനസികാവസ്ഥ മാറല്‍, പ്രതിരോധശേഷി കുറയ്ക്കല്‍, ദഹനത്തെ ബാധിക്കല്‍, വൈജ്ഞാനിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തല്‍, പ്രതികരണ സമയം വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു.

മതിയായ വ്യായാമത്തിന് മനസ്സില്‍ സൂക്ഷിക്കാന്‍  ലളിതമായ നുറുങ്ങുകള്‍

.എത്രമാത്രം ആക്ടീവ് ആണ് നിങ്ങളെന്നത് പരിചിന്തനത്തിനു വിധേയമാക്കുക. 
.ലളിതവും ഹോളിസ്റ്റിക്കുമായിരിക്കട്ടെ ശാരീരികവ്യായാമം.
പര്യാപ്തമായ തോതില്‍ വ്യായാമം ചെയ്യാതിരിക്കുകയോ ആവശ്യത്തിലധികം വ്യായാമം ചെയ്യുകയോ ചെയ്യരുത്.  നിങ്ങള്‍ പ്രതിദിനം ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുകയും ബാക്കി മണിക്കൂറുകള്‍ മുഴുവന്‍ ദേഹമനങ്ങാത്ത ജോലി ചെയ്യുകയുമാണെങ്കില്‍ ദിവസം മുഴുവന്‍ നിങ്ങളുടെ ആക്ടിവിറ്റി ലെവലില്‍ ഫോക്കസ് ചെയ്യക. 
.ഓരോ മണിക്കൂറും ചലനം ഉറപ്പുവരുത്തുക
.ദിനംതോറും ഒരു പതിനായിരം ചുവടെങ്കിലും നടക്കുക. ഇത് ഒരു മാന്ത്രികസംഖ്യയായിട്ടൊന്നുമല്ല. പക്ഷേ നിങ്ങളുടെ ആക്ടിവിറ്റി ലെവലിന്റെ ഒരു നല്ല സൂചകമായിട്ട് അതിനെ കണക്കാക്കാം.
.ശരീരത്തെ ദണ്ഡിപ്പിക്കാതിരിക്കുക.
.വിശ്രമവും വീണ്ടെടുപ്പം ഫിറ്റ്‌നെസിന്റെ ഭാഗമാണ്. അത് കണക്കിലെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക. 


പരിശോധനയുടെ അഭാവം 

നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും നിങ്ങളുടെ ഹൃദയത്തിന്റെയും രക്തത്തിന്റെയും പാരാമീറ്ററുകള്‍ പതിവായി പരിശോധിക്കുന്നത് സംബന്ധിച്ചുമുള്ള അജ്ഞതയ്ക്ക് വിശേഷിച്ചും പാരമ്പര്യഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കേ വലിയ വില നല്‍കേണ്ടി വരും. സ്‌ട്രെസ് ടെസ്റ്റ്, ഇസിജി, 2 ഡി എക്കോ, സിആര്‍പി ലെവലുകള്‍ തുടങ്ങിയ പതിവു പരിശോധനകള്‍ ഒരിക്കലും നീട്ടിവയ്ക്കരുത്. വര്‍ഷംതോറുമുള്ള നിങ്ങളുടെ അവധി വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാനാകും, എന്നാല്‍ നിങ്ങളുടെ ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും പതിവുപരിശോധന ഒരിക്കലും ഒഴിവാക്കിക്കൂടാ. പലപ്പോഴും, നമ്മുടെ ശരീരത്തില്‍ തിരിച്ചറിയുന്നതിന് മുന്‍പേത്തന്നെ നിശബ്ദമായി പലതും സംഭവിക്കുന്നുണ്ട്, എന്നാല്‍  അത് തിരിച്ചറിയുന്നതാകട്ടേ, വളരെ വൈകിപ്പോയേക്കാം. അതിനാല്‍, ഇക്കാര്യത്തിനു മുന്‍ഗണന നല്‍കുക. നേരത്തെയുള്ള കണ്ടെത്തലാണ് ഏറ്റവും നല്ല പ്രതിരോധ നടപടി. 

കോവിഡിനുശേഷമുള്ള അപകടസാദ്ധ്യതകള്‍

നിങ്ങള്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുകയോ അതിനെ തരണം ചെയ്യുകയോ ചെയ്താല്‍, ആരോഗ്യസംരക്ഷണകാര്യത്തില്‍ നിങ്ങളുടെ ശ്രദ്ധപതിയേണ്ടതിന് എല്ലാ കാരണങ്ങളുമുണ്ട്. കൊവിഡിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങളിലൊന്ന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ്. മൂലകാരണം വര്‍ദ്ധിച്ചുവരുന്ന വീക്കം ആണ്, ഉയര്‍ന്നതും അനിയന്ത്രിതവുമായ വീക്കം പ്രായഭേദമില്ലാതെ തന്നെ  ഹൃദയത്തിന് ഭീഷണിയാണെന്നത് നന്നായി സ്ഥാപിതമായ വസ്തുതയാണ്. കൊളസ്‌ട്രോള്‍ അളവ് ഉയര്‍ന്ന വീക്കത്തിന്റെ അളവുപോലെ ഒരു പ്രശ്‌നമല്ല. കൂടാതെ, പോസ്റ്റ്‌കോവിഡ് രോഗികള്‍ രക്തം കട്ടപിടിക്കുന്നതായി പരാതിപ്പെടുന്ന കേസുകള്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നുവരുന്നു, ഇത് ഹൃദയാഘാതത്തിന് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു, കാരണം ഈ കട്ടകള്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും സ്ഥിരമായി നില്‍ക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യാം.ഈ അവസരത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?  സ്വയം പരിശോധനയ്ക്കു വിധേയനാകുക, വൈദ്യോപദേശം ശ്രദ്ധിക്കുക, ഏറ്റവും പ്രധാനമായി നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുകയും വിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ സുഖം പ്രാപിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആരോഗ്യം വിലയിരുത്തുന്നതിന് പൂര്‍ണ്ണ ബോഡി ചെക്കപ്പ് നടത്തുക, നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് ഇനി പഴയപോലെ എന്ന ഉപദേശം നല്‍കുമ്പോള്‍ പതുക്കെ ആരംഭിക്കുക. ഒറ്റയടിക്ക് വേണ്ട. വളരെ വേഗത്തിലുള്ള അല്ലെങ്കില്‍ വളരെ ഭാരമുള്ള പരിശീലനം ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമല്ല. 

അമിതാവേശം കാണിക്കാതെ അരോഗദൃഢഗാത്രനാകുക. ഇതാ നിങ്ങള്‍ക്കു ചെയ്യാവുന്ന നാല് മികച്ച വ്യായാമങ്ങള്‍

തുടര്‍ച്ചയായുള്ള നടത്തം 
യോഗ 
ശാരീരികഭാര പരിശീലനം 
ഡാന്‍സ്/പിലാറ്റുകള്‍

സിക്‌സ് പാക്ക് അല്ലെങ്കില്‍ സൈസ് സീറോ ഫിഗര്‍ ആണ് നിങ്ങളുടേതെങ്കിലും ശക്തിയും ഫിറ്റ്‌നസും അക്കാര്യം നിര്‍ണ്ണയിക്കുന്നില്ല. ദിവസവും ജിമ്മില്‍ പോകുന്നു എന്നതും അതിലൊരു ഘടകമല്ല. ഞങ്ങളുടെ ജോലിയില്‍, ഡെഡ്‌ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന,  ജിമ്മില്‍ പോകുന്ന നിരവധിപേരെ ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. പക്ഷേ അവര്‍ക്ക് പുള്‍ അപ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഒന്നിലധികം പേശികളെ ഉപയോഗിക്കുകയും ശരീരഭാരം കൈകാര്യം ചെയ്യുകയും ചെയ്യുന്ന വ്യായാമമുറയാണിത്.
അതുകൊണ്ട്, പകരം ശരീരഭാരമുള്ള വ്യായാമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വീട്ടില്‍ ഒരു ബാര്‍ ഉണ്ടോ? നിങ്ങളുടെ യഥാര്‍ത്ഥ ശക്തി പരിശോധിക്കാന്‍ ഒരു പുള്‍അപ്പ് അല്ലെങ്കില്‍ ചിന്‍അപ്പ് പരീക്ഷിക്കുക. ഇവയ്ക്ക് അവിശ്വസനീയമായ ശക്തി ആവശ്യമാണ്. ഇത് ആദ്യം ബുദ്ധിമുട്ടായിരിക്കാം, പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം കാണിക്കും. അതില്‍ വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു ദിവസം ഒരു പുള്‍അപ്പ് ഉപയോഗിച്ച് ആരംഭിക്കുക, കാരണം ഈ വ്യായാമങ്ങള്‍ ശക്തി, സഹിഷ്ണുത, വഴക്കം, ചടുലത എന്നിവ നിര്‍വചിക്കുന്നു.
ആ ശരീരഭാരം ശരിയായി ഉപയോഗിക്കുക. സ്‌ക്വാറ്റുകള്‍, ലംഗുകള്‍, പുഷ്അപ്പുകള്‍ എന്നിവ പരീക്ഷിക്കുക. നിങ്ങള്‍ക്ക് പരുക്കോ മറ്റോ ഉണ്ടെങ്കില്‍, നിങ്ങളുടെ ഡോക്ടര്‍ അത്തരം വ്യായാമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിങ്ങളെ ഉപദേശിച്ചിട്ടുണ്ടെങ്കില്‍, അവ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.
ദിവസത്തില്‍ ഒരു മണിക്കൂര്‍ മാത്രം വര്‍ക്ക് ഔട്ട് ചെയ്യുന്നതും അടുത്ത 11 മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുന്നതും ശരിയായ രീതിയല്ല. നിങ്ങളുടെ നിയുക്ത വര്‍ക്ക്ഔട്ട് ദിനചര്യയില്‍ നിങ്ങള്‍ എത്രത്തോളം സജീവമാണെന്ന് വിലയിരുത്തുക. നിങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന നിലകള്‍ എന്തൊക്കെയാണ്? നിങ്ങള്‍ ഓരോ മണിക്കൂറിലും എഴുന്നേല്‍ക്കാറുണ്ടോ? ശരീരം വളയ്ക്കുകയും വലിക്കുകയും ചെയ്യാറുണ്ടോ? മുന്നോട്ട് കുനിയാറുണ്ടോ? കാല്‍വിരലുകളില്‍ സ്പര്‍ശിക്കാറുണ്ടോ? എങ്കില്‍ അതു തുടര്‍ന്നും ചെയ്യൂ. ഒരു പടി കൂടി മുന്നോട്ട് പോയി 10 ബര്‍പ്പികള്‍, പുഷ്അപ്പുകള്‍, ജമ്പിംഗ് ജാക്കുകള്‍ എന്നിവ കൂടി ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തെ സജീവവും ശക്തവുമാക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്താതെ പ്രതിരോധശേഷിയും ഫിറ്റ്‌നസ് ഘടകവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വിരോധാഭാസം എന്തെന്നാല്‍, നമുക്കെല്ലാവര്‍ക്കും ഇതിലേറെ കാര്യങ്ങള്‍ നമുക്കറിയാവുന്നത് തന്നെയാണ് എന്നതാണ്. പക്ഷേ എങ്ങനെയെങ്കിലും അവ പ്രായോഗികമാക്കുന്നതില്‍ നാം പരാജയപ്പെടുന്നു. ജോലി സമ്മര്‍ദ്ദം, സമൂഹം, സമ്മര്‍ദ്ദം, മേലുദ്യോഗസ്ഥന്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയ ബാഹ്യ സാഹചര്യങ്ങളുടെ ഇരകളാണ്  നമ്മളെന്ന് വരുത്തിത്തീര്‍ത്ത് ഈ ചെറിയ ശാരീരിക വ്യായാമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. എന്നാല്‍  എപ്പോഴും ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം?   ആരാണ് ആ തിരഞ്ഞെടുപ്പ് നടത്തുന്നത്? നിങ്ങള്‍ തന്നെ. നമ്മള്‍ നമ്മള്‍ തന്നെ നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. ഫിറ്റോ അണ്‍ഫിറ്റോ ആകട്ടേ, നമ്മുടെ ജീവിതശൈലി തെറ്റായ മട്ടിലെങ്കില്‍ നമ്മുടെ ഹൃദയത്തിനു എന്തും സംഭവിക്കാം. ലോകം കൂടുതല്‍ കൂടുതല്‍ വ്യാജവും കൃത്രിമവുമായിക്കൊണ്ടിരിക്കുകയാണ്. മാനസികപിരിമുറുക്കവും സമ്മര്‍ദങ്ങളും നിമിത്തം ഓരോരുത്തരും അകമേ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഓരോരുത്തരും പുറമേക്ക് നല്ല മട്ടില്‍ കാണപ്പെടാന്‍ ആശിക്കുകയും ചെയ്യുന്നു.  സ്വയം അഴിച്ചുപണിയാനും നിര്‍മ്മിക്കാനും ഉള്ള സമയമാണിത്. ശരീരവും ഹൃദയവും സഹിഷ്ണുതയുള്ളവയാണ്, എന്നാല്‍ നിങ്ങള്‍ അതിനെ അതിന്റെ പരിധിക്കപ്പുറത്തേക്ക് തള്ളുമ്പോള്‍, നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബിസിനസ്സിന്റെ വിജയത്തിന്റെ പടവുകളേറിയ സിഇഒ ആണോ, അതോ അത്‌ലറ്റോ, ബോഡി ബില്‍ഡറോ, കോടീശ്വരനോ, ഡോക്ടറോ, പോഷകാഹാര വിദഗ്ധനോ, നടനോ, രാഷ്ട്രീയക്കാരനോ, അല്ലെങ്കില്‍ സാധാരണക്കാരനോ ആണോ എന്നത് അത് ശ്രദ്ധിക്കുകയില്ല. 
നാം മറക്കരുതാത്ത യാഥാര്‍ത്ഥ്യം ഇതാണ്: നമ്മുടെ ആരോഗ്യം ജീവിതം നല്‍കിയ ഒരു സമ്മാനമാണ്. നമ്മളുമതേ. അതുകൊണ്ട് ജീവിതത്തോളം വിശുദ്ധമായ ആ സമ്മാനം ദുര്‍വിനിയോഗം ചെയ്യരുത്. 
എല്ലാവര്‍ക്കും നല്ല ആരോഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com