റോഡരികിൽ എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകൾ, വെറുംകൈകൊണ്ട് പിടിച്ച് കാട്ടിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 11:32 AM  |  

Last Updated: 24th November 2021 11:32 AM  |   A+A-   |  

man_throwing_snakes

വിഡിയോ സ്ക്രീൻഷോട്ട്

 

പാമ്പിനെ കണ്ടാലുടൻ പേടിച്ച് പിന്നിലേക്ക് മാറുന്നവരായിരിക്കും ഭൂരിഭാ​ഗം ആളുകളും. അങ്ങനെയാണെങ്കിൽ എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകൾ ഒന്നിച്ചെത്തിയാലോ?. ഇങ്ങനെയൊരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

റോഡിന്റെ അരികിലേക്ക് ഇഴഞ്ഞുകയറുന്ന ഒരുകൂട്ടം പാമ്പുകളെ വിഡിയോയിൽ കാണാം. റോഡിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഇവയെ ഒരു മനുഷ്യൻ വെറുംകൈകൊണ്ട് പിടിച്ച് താഴെയുള്ള കാട്ടിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. പേടികൂടാതെ പാമ്പുകൾക്ക് ക്ഷതമേൽപ്പിക്കാതെയുമാണ് ഇയാൾ അവയെ കാട്ടിലേക്കെറിയുന്നത്.

കടുത്ത മഴയാകാം പാമ്പുകളെ ഉണങ്ങിയ പ്രതലമുള്ള റോഡിലേക്ക് കയറാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഇയാൾ പമ്പുകളെ പിടിക്കുന്നത് കാണാൻ നിരവധി ആളുകളാണ്  റോഡിൽ കൂട്ടം ചേർന്നത്.  സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.