ക്രിസ്മസ് ട്രീയെ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്- വീഡിയോ 

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ക്രിസ്മസ് ട്രീയില്‍ കണ്ടെത്തിയ പാമ്പ്
ക്രിസ്മസ് ട്രീയില്‍ കണ്ടെത്തിയ പാമ്പ്

ക്രിസ്മസ് എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ആഘോഷമാണ്. എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് ട്രീയും മറ്റും ഒരുക്കിയാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. ഇപ്പോള്‍ ക്രിസ്മസ് ട്രീയ്ക്ക് ചുറ്റും വര്‍ണ്ണക്കടലാസുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തില്‍ ഒളിച്ചിരുന്ന പാമ്പാണ് പുറത്തേയ്ക്ക് വന്നത്. ബ്രൗണ്‍ സ്‌നേക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ക്രിസ്മസ് ട്രീ ഒരുക്കുന്നതിനിടെയാണ് പാമ്പിനെ യാദൃച്ഛികമായി കണ്ടത്. ഉടന്‍ തന്നെ പാമ്പ് പിടിത്തക്കാരനെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com