പനീർ ടിക്ക, എളുപ്പത്തിൽ തയ്യാറാക്കാൻ ഒരു ഫൈവ് സ്റ്റാർ റെസിപ്പി 

വീട്ടില്‍ തന്നെ തയ്യാറാക്കാം കിടിലന്‍ പനീര്‍ ടിക്ക
പനീര്‍ ടിക്ക
പനീര്‍ ടിക്ക

നീര്‍ കഴിക്കാന്‍ ഇനി റസ്റ്റോറന്റിനെ ആശ്രയിക്കണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാം കിടിലന്‍ പനീര്‍ ടിക്ക.
 
ചേരുവകൾ

കോട്ടേജ് ചീസ്(പനീർ) - 300 ഗ്രാം

മാരിനേറ്റ് ചെയ്യാൻ

കട്ടിത്തൈര് - 1 കപ്പ്‌
മഞ്ഞൾ - 1 ടീസ്പൂൺ
ക്രീം - 0.5 കപ്പ്‌
കടലപ്പൊടി - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂൺ
കടുകെണ്ണ - 2 ടേബിൾസ്പൂൺ

സാലഡിന്

റെഡ് പെപ്പർ - 1 എണ്ണം
യെല്ലോ പെപ്പർ - 1 എണ്ണം
കാപ്സിക്കം - 1 എണ്ണം
സവാള - 1 എണ്ണം
തക്കാളി - 2 എണ്ണം
ജീരകം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂൺ
കടുകെണ്ണ - 2 ടേബിൾസ്പൂൺ
നാരങ്ങാനീര് - 1 നാരങ്ങയുടെ നീര്

ഒപ്പം കഴിക്കാവുന്നവ: പുതിന ചട്ണി
സെർവിംഗ് പോർഷനുകൾ: 2
ഗാർണിഷ് ചെയ്യാൻ: മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, ചാട്ട് മസാല, ഉരുക്കിയ ബട്ടർ

പാചകവിധി

മാരിനേഷന്

1.    പനീർ സമചതുരങ്ങളാക്കി മുറിച്ച്, അതിനു മുകളിലേക്ക് കുറച്ച് ചുവന്ന മുളകുപൊടിയും ഉപ്പും വിതറുക.

2.    ചേരുവകൾ എല്ലാം ഒരുമിച്ച് ചേർത്ത് പേസ്റ്റാക്കി എടുക്കുക.

3.    ഇതിലേക്ക് നേരത്തെ മുറിച്ചുവെച്ച പനീർ ചേർത്ത് 2 മണിക്കൂർ വെക്കുക.


സാലഡ് ഉണ്ടാക്കാൻ

1.    എല്ലാ പച്ചക്കറികളും അരിയുക.

2.    നാരങ്ങാനീരും കടുകെണ്ണയും മസാലപ്പൊടികളും ചേർത്ത് നന്നായി ഇളക്കുക.

പാചകം ചെയ്യുന്ന വിധം

1.    പനീർ, പച്ചക്കറികൾ എന്നിവ പ്രത്യേകം സ്ക്യൂവറുകളിലാക്കി വെക്കുക.

2.    പനീർ തണ്ടൂരിനുള്ളിൽ ചെറിയ ചൂടിൽ വെച്ച്, മൃദുവാകുന്നതുവരെ വേവിക്കുക.

3.    ശേഷം പുതിന ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.


ഫൈവ് സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യൽ 

ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com