പഞ്ചാബി രുചി ഈസിയായി, അമൃത്സരി കുൾച്ച തയ്യാറാക്കാം 

അമൃത്സരി കുൾച്ച തയ്യാറാക്കാൻ ഒരു അടിപൊളി റെസിപ്പി
അമൃത്സരി കുൾച്ച
അമൃത്സരി കുൾച്ച

നത് പഞ്ചാബി വിഭവമായ അമൃത്സരി കുൾച്ച തയ്യാറാക്കാൻ ഇതാ ഒരു അടിപൊളി റെസിപ്പി


മാവ് ഉണ്ടാക്കാൻ ചേരുവകൾ 

ആട്ട - 4 കപ്പ്‌
പാൽ - 1.5 കപ്പ്‌
വെള്ളം - 1 കപ്പ്‌
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
എണ്ണ - 2 ടേബിൾസ്പൂൺ
നെയ്യ് - 2 കപ്പ്‌
പഞ്ചസാര - 1 ടീസ്പൂൺ
ഉപ്പ് - 1 ആവശ്യത്തിന്

കുൾച്ച സ്റ്റഫിംഗ്

ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് - 2 മീഡിയം
സവാള അരിഞ്ഞത് - 1 മീഡിയം
ഇഞ്ചി - 1 ടേബിൾസ്പൂൺ
മല്ലി ചതച്ചത് - 1 ടീസ്പൂൺ
മാതളനാരങ്ങാപ്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
കസൂരി മേത്തി - 1 ടീസ്പൂൺ
ബ്ലാക്ക് സാൾട്ട്ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് - 1 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം

ഒപ്പം കഴിക്കാവുന്നവ: ധാബ ചട്ണി
സെർവിംഗ് പോർഷനുകൾ: 2
ഗാർണിഷ് ചെയ്യാൻ: ബട്ടർ

ധാബ ചട്ണി

പുളിവെള്ളം - 0.5 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
സവാള അരിഞ്ഞത് - 1 ചെറുത്
ബ്ലാക്ക് സാൾട്ട് - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂൺ


മാവ്

1.    മൾട്ടി ഗ്രെയിൻ ആട്ടയിലേക്ക് നെയ്യ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത ശേഷം മാവ് നന്നായി കുഴയ്ക്കുക. ഇത് 30 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കണം.
2.    മാവ് പരത്തി അതിലേക്ക് എല്ലാ ഭാഗത്തും എത്തുന്ന വിധം നെയ്യ് ചേർക്കുക.
3.    പരത്തിയ മാവ് മൂന്നുതവണ മടക്കി 6 പാളികളാക്കി എടുക്കുക. ഇത് 10 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കുക.

സ്റ്റഫിംഗ്

1.    തണുപ്പിച്ച ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഇതിലേക്ക് ചേർക്കുക
2.    നന്നായി യോജിപ്പിച്ച ശേഷം മാറ്റിവെക്കുക.

പാചകവിധി

1.    ഉരുളക്കിഴങ്ങ് സ്റ്റഫിംഗ് എടുത്ത് മാവിനുള്ളിൽ നിറയ്ക്കുക.
2.    സ്റ്റഫ് ചെയ്ത മാവ് പരത്തിയെടുക്കുക.
3.    കസൂരി മേത്തിയും ചതച്ച മല്ലിയും ഇതിനു മുകളിലേക്ക് ചേർക്കുക.
4.    ഇത് നല്ല ക്രിസ്പി ആകുന്നതുവരെ 180 സെൽഷ്യസിൽ വേവിക്കുക..
5.    ശേഷം മുകളിൽ ബട്ടർ പുരട്ടി, ധാബ ചട്ണിക്കൊപ്പം ചൂടോടെ വിളമ്പുക

ധാബ ചട്ണി

1.    എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്തു യോജിപ്പിച്ച ശേഷം കുൾച്ചക്കൊപ്പം വിളമ്പാം.

ഫൈവ് സ്റ്റാർ കിച്ചൻ ഐടിസി ഷെഫ്സ് സ്പെഷ്യൽ

ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com