ഞൊടിയിടയിൽ തയ്യാറാക്കാം സിൽക്ക് ടീ പൈ; റെസിപ്പി 

വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു​ഗ്രൻ സിൽക്ക് ടീ പൈ
സിൽക്ക് ടീ പൈ
സിൽക്ക് ടീ പൈ

ധുരം ഇഷ്ടമുള്ളവർക്കെല്ലാം പ്രിയമേറിയതാണ് പൈ. ഇതാ വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു​ഗ്രൻ സിൽക്ക് ടീ പൈ

പൈ ബേസ്

ചേരുവകൾ

ഡാർക്ക് ഫാൻറസി ചോക്കോ ഫിൽസ് - 2 പാക്കറ്റ്
വെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - 0.25 ടീസ്പൂൺ

സിൽക്ക് ടീ ഫില്ലിംഗ്

മിൽക്ക് ചോക്ലേറ്റ് - 2 പാക്കറ്റ്
വിപ്പ്ഡ് ക്രീം - 1 കപ്പ്‌
മസാല ചായ - 4 സാഷേ
ഇഞ്ചിപ്പൊടി - 0.25 ടീസ്പൂൺ
ഗ്രാമ്പൂ പൊടി - 0.25 ടീസ്പൂൺ
കുരുമുളകുപൊടി - 0.25 ടീസ്പൂൺ
ഏലക്ക പൊടി - 0.25 ടീസ്പൂൺ
ഉപ്പ് - 0.25 ടീസ്പൂൺ

ഓറഞ്ച് മസ്കർപോൺ വിപ്പ്

മസ്കർപോൺ ചീസ് - 1 കപ്പ്‌
ഓറഞ്ച് മാരമലേഡ് - 0.5 കപ്പ്‌

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്കർപോൺ വിപ്പ്
സെർവിംഗ് പോർഷനുകൾ: 4
ഗാർണിഷ് ചെയ്യാൻ: പൊടിച്ച പിസ്ത

പാചകവിധി

പൈ ബേസ്

1.    സൺഫീസ്റ്റ് ഡാർക്ക് ഫാൻറസി കുക്കികൾ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സിൽക്ക് ടീ ഫില്ലിംഗ്

2.    ഒരു ഡബിൾ ബോയിലറിൽ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
3.    CTC (ക്രഷ്ഡ്, ടിയർ, കേൾ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
4.    ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേർക്കുക.

ഓറഞ്ച് മസ്കർപോൺ വിപ്പ്

1.    രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
2.    ഒരു പൈ മോൾഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സിൽക്ക് ടീ ഫില്ലിംഗ് ചേർക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
3.    ഫ്രിഡ്ജിൽ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്കർപോൺ വിപ്പും അതിനു മുകളിൽ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.


ഫൈവ് സ്റ്റാർ കിച്ചൻ ഐടിസി

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com