കാട്ടുപോത്തിനെ കൂട്ടത്തോടെ ആക്രമിച്ച് സിംഹം, ഒടുവില്‍- ഒരുമയുടെ വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടുപോത്തിനെ കൂട്ടത്തോടെ ആക്രമിക്കുന്ന സിംഹം
കാട്ടുപോത്തിനെ കൂട്ടത്തോടെ ആക്രമിക്കുന്ന സിംഹം

സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന മൃഗങ്ങള്‍ വിരളമാണ്. ഒറ്റയ്ക്കും കൂട്ടമായും ആക്രമിക്കുന്ന മൃഗമാണ് സിംഹം. ഇപ്പോള്‍ സിംഹ കൂട്ടത്തിന്റെ  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന കാട്ടുപോത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപോത്തിനെ കൂട്ടം ചേര്‍ന്ന് സിംഹം ആക്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുവിധത്തിലും കഴിയാതെ നില്‍ക്കുകയാണ് കാട്ടുപോത്ത്. ഈസമയത്താണ് രക്ഷകനെ പോലെ മറ്റൊരു കാട്ടുപോത്ത് അവിടേയ്ക്ക് എത്തുന്നത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഭയന്ന് സിംഹങ്ങള്‍ ഓടിമറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.പിന്നാലെ നിരവധി കാട്ടുപോത്തുകളും രക്ഷയ്ക്ക് എത്തുന്നത് കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com