വെറുതെ ഇരുന്ന് കാശുണ്ടാക്കുന്ന യുവാവ്; ദിവസവും മൂവായിരത്തിലധികം റിക്വസ്റ്റ്, ഒരു അപ്പോയിന്റ്മെന്റിന് 7000രൂപ  

വെറുതെയിരുന്ന് കാശ് സമ്പാദിക്കുന്ന ഒരു യുവാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്വയം വാടകയ്ക്കു നൽകി യുവാവ് സമ്പാദിക്കുന്നതു കോടികളാണ്.
ഷോജി മോറിമോട്ടോ/ഫോട്ടോ: ട്വിറ്റർ
ഷോജി മോറിമോട്ടോ/ഫോട്ടോ: ട്വിറ്റർ

ഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ നേട്ടങ്ങളുടെ പടവുകൾ താണ്ടിയ ഒരുപാട് ആളുകളുടെ കഥകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. എന്നാൽ വെറുതെയിരുന്ന് കാശ് സമ്പാദിക്കുന്ന ഒരു യുവാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 'തിന്നാനും കുടിക്കാനും ലളിതമായ പ്രതികരണങ്ങൾ നൽകാനും മാത്രം കഴിയുന്നയാൾ', 39കാരനായ ഷോജി മോറിമോട്ടോ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. എന്നാൽ ഇയാളുടെ ട്വിറ്റർ ഫോളോവേഴ്‌സ് ഇപ്പോൾ രണ്ടര ലക്ഷത്തിലേറെയാണ്. 

സ്വയം വാടകയ്ക്കു നൽകി യുവാവ് സമ്പാദിക്കുന്നതു കോടികളാണ്. പ്രായോഗികമായി ഒന്നും ചെയ്യാതെ സ്വയം വാടകയ്ക്ക് നൽകിയാണ് ഇയാൾ പണമുണ്ടാക്കുന്നത്. ഷോജി മോറിമോട്ടോയുടെ സേവനം ലഭിക്കണമെങ്കിൽ ചില നിബന്ധനകളുമുണ്ട്. നഗ്നനായി പോസ് ചെയ്യുക, വീട് വൃത്തിയാക്കുക, അലക്കൽ അല്ലെങ്കിൽ ആരുടെയെങ്കിലും സുഹൃത്തുക്കളാകുക തുടങ്ങിയ ജോലികൾ ഒന്നും ചെയ്യില്ല. ഏകാന്തത അനുഭവിക്കുന്നവർ, അല്ലെങ്കിൽ സംസാരിക്കുന്നതിനായി ഒരു ആളെ കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നവർ, കുട്ടികൾ എന്നിവരാണ് ഇയാളുടെ ക്ലയന്റുകൾ. 

2018 ജൂണിൽ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയത്തിലേക്ക് മോറിമോട്ടോ എത്തുന്നത്. ആ സമയത്തെ സമ്മർദങ്ങളും, ആളുകളുടെ ഇടപെടലുകളും മനസിലാക്കിയാണ് സമൂഹത്തിൽ നിരവധി ആളുകൾ ഇത്തരം അവഗണനകൾ നേരിടുന്നണ്ടെന്നും ഇതൊരു വരുമാനമാർ​ഗ്​ഗമാക്കാമെന്നും യുവാവ് കരുതിയത്. 

ഒരിക്കൽ 30കാരിയായ ഒരു യുവതിയെ കാണാൻ പോയി, പരസ്പരം അഭിസംബോധനചെയ്തശേഷം ഒരു ചായയും കുടിച്ച് ഒന്നും മിണ്ടാതെ ഇരുന്നിട്ടുണ്ടെന്ന് ഷോജി പറയുന്നു. അതിനും കിട്ടി പണം. തന്റെ സേവനം ആവശ്യപ്പെട്ട് ദിവസവും മൂവായിരത്തിലധികം റിക്വസ്റ്റുകളാണ് ലഭിക്കുന്നതെന്ന് മൊറിമോട്ടോ പറയുന്നു. ഒരു ദിവസം മൂന്ന് അപ്പോയിന്റ്‌മെന്റുകൾ വീതമാണ് എടുത്തുന്നത്. 69 പൗണ്ട് അതായത് ഏകദേശം ഏഴായിരം രൂപ വീതമാണ് ഇയാൾ ഒരു അപ്പോയിന്റ്‌മെന്റിന് ഈടാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com