ഹർനാസ് സന്ധുവിന്റെ പിൻഗാമിയായി ദിവിത റായ്; മിസ് ദിവാ യൂണിവേഴ്സ്
By സമകാലിക മലയാളം ഡെസ്ക് | Published: 29th August 2022 11:34 AM |
Last Updated: 29th August 2022 11:34 AM | A+A A- |

ചിത്രം: ഇൻസ്രറ്റഗ്രാം
മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി കർണാടകയിൽ നിന്നുള്ള 23കാരി ദിവിത റായ്. കഴിഞ്ഞ വർഷത്തെ മിസ് ദിവാ യൂണിവേഴ്‌സും വിശ്വസുന്ദരിയുമായ ഹർനാസ് കൗർ സന്ധു ദിവിതയെ കിരീടമണിയിച്ചു. മിസ് ദിവ സൗന്ദര്യവേദിയിലെ 10-ാമത് വിജയിയാണ് ദിവിത റായ്. ദിവിത 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
"ഒടുവിൽ എന്റെ തലയിൽ ഈ കിരീടം ഉണ്ട്. ഇത് അവിശ്വസനീയമാണ്, എനിക്ക് ശരിക്കും വാക്കുകളില്ല. ഇത് ക്രേസിയാണ്," മിസ് ദിവ യൂണിവേഴ്സ് 2022 പട്ടം ചൂടിയശേഷം ദിവിത പറഞ്ഞു. ഹർനാസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ദിവിതയെ കിരീടമണിയിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്.
കർണാടകയിൽ ജനിച്ച ദിവിത അച്ഛന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെ വിവധ നഗരങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റും മോഡലുമായ ദിവിതയ്ക്ക് ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, പെയിന്റിംഗ്, വായന തുടങ്ങിയവയിൽ താത്പര്യമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
വെള്ളത്തിലേക്ക് കുതിച്ചുചാടി, വായില്‍ കൂറ്റന്‍ മുതല; ജാഗ്വാറിന്റെ കരുത്ത്- അപൂര്‍വ്വ വീഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ