കണ്ടാല്‍ റെഡ് വെല്‍വറ്റ് പോലെ തോന്നും, പക്ഷെ ഇത് കെച്ച്പ്പ് കേക്ക് 

കാഴ്ച്ചയില്‍ റെഡ് വെല്‍വറ്റ് കേക്ക് പോലുള്ള ഒരു കെച്ചപ്പ് കേക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണപ്രേമികള്‍ പല പരീക്ഷണങ്ങളും നടത്താന്‍ ഉപയോഗിക്കുന്ന ഒന്നാണ് കെച്ചപ്പ്. ഫ്രെഞ്ച് ഫ്രൈസ് മുതല്‍ ബ്രെഡ് റോള്‍ വരെ എന്തിനൊപ്പവും കിടിലന്‍ കോമ്പിനേഷനാണ് സംഗതി. പക്ഷെ ഒരു കേക്കില്‍ കെച്ചപ്പ് ചേര്‍ന്നാല്‍ അതെങ്ങനെയുണ്ടാകും? കാഴ്ച്ചയില്‍ റെഡ് വെല്‍വറ്റ് കേക്ക് പോലുള്ള ഒരു കെച്ചപ്പ് കേക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സാധാരണ കേക്ക് ഉണ്ടാക്കുന്നതുപോലെതന്നെയാണ് കെച്ചപ്പ് കേക്ക് തയ്യാറാക്കുന്ന വിധവും. കേക്ക് ബാറ്ററിലേക്ക് അരക്കപ്പ് കെച്ചപ്പ് ആണ് ചേര്‍ത്തത്. കളര്‍ ലഭിക്കാനായി അല്‍പം ഫുഡ് കളറും ചേര്‍ത്തിട്ടുണ്ട്. പക്ഷെ സംഭവം കേക്ക് പ്രേമികള്‍ക്ക് അത്ര രസിച്ചിട്ടില്ല. ചിലര്‍ ഇതൊരു കാരറ്റ് കേക്കിനെ ഓര്‍മ്മിപ്പിക്കുന്നെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കുറച്ച് മയണേസ് കൂടെ ആകാമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതൊന്ന് പരീക്ഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 

കെച്ചപ്പ് വീട്ടില്‍തന്നെ

നന്നായി കഴുകി വൃത്തിയാക്കിയ തക്കാളികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം. ഒരു പാത്രം ചൂടാക്കി അതിലേക്ക് തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കിയ സവോളയും കുരുമുളക്, ഗ്രാമ്പു, കറുവാപ്പട്ട എന്നിവയും ചേര്‍ക്കണം. എല്ലാം കുറച്ചുസമയം വേവിക്കണം. അതിനുശേഷം തണുക്കാനായി അരമണിക്കൂര്‍ മാറ്റിവയ്ക്കാം. ഇതില്‍ നിന്ന് കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ മാറ്റിയശേഷം മിക്‌സിയില്‍ ഇട്ട് നല്ല പേസ്റ്റായി അരച്ചെടുക്കാം. വീണ്ടും ഒരു പാന്‍ ചൂടാക്കി പേസ്റ്റ് അതിലേക്കൊഴിച്ച് പഞ്ചസാരയും വിനാഗിരിയും ചേര്‍ത്ത് ചൂടാക്കണം. വേണ്ട പരുവത്തിലെത്തുമ്പോള്‍ തീ ഓഫാക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com