ഭക്ഷണം വാരി നൽകി, ഒപ്പം കിടത്തിയുറക്കി; ഏഴ് വർഷം ബിന്ദു സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിച്ചു, 'പുരുഷു' പൂച്ച വിടവാങ്ങി 

കഴിഞ്ഞ ഒരാഴ്ച്ചയായി അവശനായിരുന്നതിനാൽ ഡോക്ടർമാരെ കണിച്ച് ചികിത്സ നടത്തുന്നുണ്ടായിരുന്നു
പുരുഷുവും ബിന്ദുവും/ചിത്രം: ഫേസ്ബുക്ക്
പുരുഷുവും ബിന്ദുവും/ചിത്രം: ഫേസ്ബുക്ക്

ഴ് വർഷമായി തളർന്ന് കിടന്നിരുന്ന പുരുഷു പൂച്ച വിടവാങ്ങി. പുല്ലൂർ അമ്പലനടയിൽ തെമ്മായത്ത് ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും മകൾ ആതിരയുടെയും പ്രിയപ്പെട്ട പുരുഷു ഇന്ന് പുലർച്ചയോടെയാണ് ചത്തത്. കഴിഞ്ഞ ഒരാഴ്ച്ചയായി അവശനായിരുന്നതിനാൽ ഡോക്ടർമാരെ കണിച്ച് ചികിത്സ നടത്തുന്നുണ്ടായിരുന്നു. തൃശ്ശൂർ മൃഗാശുപത്രിയിൽ കൊണ്ട് പോയെങ്കില്ലും മരണം സ്ഥിരികരിച്ചു. 

ബിന്ദുവിന് അവൻ 'പൊന്നു' 

2014 ഡിസംബറിലാണ് ബിന്ദുവിന്റെ വീട്ടിൻ മൂന്ന് പൂച്ചകൾ ജനിച്ചത്. രണ്ടെണ്ണം വൈകാതെ ചത്തുപോയി. പ്രത്യക പരിചരണം നൽകിയാണ് മൂന്നാമനെ രക്ഷിച്ചെടുത്തത്. പൂച്ചക്കുഞ്ഞിന് 'പുരുഷു' എന്ന് പേരിട്ടു. ബിന്ദുവിന് അവൻ 'പൊന്നു' ആയിരുന്നു. മറ്റ് പൂച്ചക്കുട്ടികളെപ്പോലെയായിരുന്നില്ല പുരുഷു. അധികം നടക്കാനാവില്ല. ഒരല്പം നടക്കുമ്പോഴേക്കും വീഴും. ഓടുകയും മരത്തിൽ കയറുകയും ഒന്നും ഇല്ല. ആദ്യമൊക്കെ ചെറുതായി നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.

വൈറൽ പനി ബാധിച്ചതോടെ പുരുഷുവിന് കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. പുരുഷുവിന്റെ പരിപാലനച്ചുമതല പൂർണമായും ബിന്ദു ഏറ്റെടുത്തു. 

പ്രത്യേക കിടക്കവിരിയും പുതപ്പും തലയിണയും 

കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നൽകുക. രാവിലെ ഏഴരയ്ക്ക് മധുരം ചേർക്കാത്ത കുറച്ച് പാൽ കുടിക്കാൻ കൊടുക്കും. വളരെ കഷ്ടപ്പെട്ടാണെങ്കിലും അവൻ അത് ഒറ്റയ്ക്ക് കുടിക്കും. ഒമ്പത് മണിയോടെ ചൂട് ചോറും മീൻ പൊരിച്ചതുമാണ് പുരുഷുവിന്റെ ഭക്ഷണം. മീൻ പൊരിക്കുമ്പോൾ ഉപ്പും മുളകുമൊന്നും അധികം ഇടില്ല. സ്വന്തം കിടപ്പുമുറിയിൽ മറ്റൊരു കിടക്കയിൽ ബിന്ദു അവനെ കിടത്തി ഉറക്കും. അവന് പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയിൽ കിടത്തി പുതപ്പ് പുതപ്പിച്ചാണ് ഉറക്കുക. ഉറങ്ങുമ്പോൾ കാറ്റുവേണമെന്ന് നിർബന്ധമാണ്. അതുകൊണ്ട് ഫാൻ ഇട്ടാണ് കിടത്തുക. മുഖത്തേക്ക് കാറ്റടിക്കാത്ത തരത്തിൽ ഫാൻ വെക്കും. പിന്നെ ഇടയ്ക്ക് വെള്ളം കുടിക്കും. അത് സ്പൂണിൽ കോരി വായിലൊഴിച്ചു കൊടുക്കണം. മൂത്രമൊഴിക്കാനും മറ്റും അവന് ഒറ്റയ്ക്ക് സാധിക്കില്ല. സമയമാകുമ്പോൾ കരച്ചിൽ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. മൂത്രം തനിയെ പോകില്ല. അതുകൊണ്ട് അവന്റെ ശരീരം ഒന്ന് കുലുക്കിക്കൊടുക്കും. വൈകീട്ട് ആറുമണിയോടെയാണ് പുരുഷുവിന്റെ അത്താഴം. ചൂടുചോറും മീൻ പൊരിച്ചതും തന്നെയാണ് അവന് അപ്പോഴും കൊടുക്കുക. ഭക്ഷണം കഴിപ്പിച്ചാൽ വീണ്ടും കിടക്കയിൽ കിടത്തും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com