വൃദ്ധയുടെ കൈയിലെ സ്‌ട്രോബെറി മുഴുവൻ വാങ്ങി, ക്ലൈമാക്സിൽ ട്വിസ്റ്റ്; ഞെട്ടിച്ച് യുവാവ്, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 12:23 PM  |  

Last Updated: 10th January 2022 12:23 PM  |   A+A-   |  

strawberry_seller

വീഡിയോ ദൃശ്യം

 

സ്ട്രോബറി വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഒരു സ്ത്രീക്ക് അപരിചിതനായ ഒരു വ്യക്തി നൽകുന്ന സർപ്രൈസിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്‌ട്രോബറികൾ ബോക്‌സുകളിലാക്കി വിൽക്കുന്ന പ്രായമായ സ്ത്രീയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. വഴിയരികിൽ നിന്നാണ് ഇവർ കച്ചവടം ചെയ്യുന്നത്. 

തന്റെ മുന്നിൽ വന്നുനിർത്തിയ വണ്ടിക്കുള്ളിലെ വ്യക്തിക്ക് നേരെ അവർ പതിവുപോലെ ഒരു ബോക്സ് സ്ട്രോബറി നീട്ടി. സുഖമാണോ എന്ന് ചോദിച്ച് സ്ട്രോബറിയുടെ വില തിരക്കിയ ആ യാത്രക്കാരൻ സ്ത്രീയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ബോക്‌സിന് മൂന്ന് ഡോളറാണ് വിലയെന്ന് സ്ത്രീ അയാളോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതിന് മറുപടിയായി മുഴുവൻ സ്ട്രോബറികളും താൻ വാങ്ങുകയാണെന്നാണ് ആ യുവാവ് പറഞ്ഞത്. ഇത് കേട്ടതും സ്ത്രീയുടെ മുഖത്ത് സന്തോഷം വിടർന്നു. എന്നാൽ ഇതിന് ശേഷമാണ് ആ വ്യക്തി ശരിക്കും ഞെട്ടിച്ചത്. 

ആദ്യം പണം സ്ത്രീയ്ക്ക് കൈമാറിയ യുവാവ് സ്ട്രോബറികൾ നീട്ടിയപ്പോൾ കൈയ്യിൽ വെച്ചോളാനും അത് കൂടി വിറ്റ് കൂടുതൽ പണം നേടാനുമാണ് സ്ത്രീയോട് പറഞ്ഞത്. ആ മറുപടി കേട്ട് ആ വൃദ്ധയായ സ്ത്രീയുടെ കണ്ണ് നിറയുന്നത് വിഡിയോയിൽ കാണാം. പുബിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)