വായു കടക്കാത്ത കുപ്പിയില്‍ വിഷമുള്ള പാമ്പിനെ ഒരു വര്‍ഷം അടച്ചിട്ടു; മൂടി തുറന്നപ്പോള്‍ 'ദുരന്തം'

ചൈനയിലാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബീജിംഗ്: മനുഷ്യര്‍ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ കുറച്ചുദിവസം വരെ ജീവിക്കാന്‍ കഴിയും. എന്നാല്‍ എല്ലാ ജീവികളുടെയും കാര്യം ഇങ്ങനെയല്ല. പല ജീവികള്‍ക്കും ഭക്ഷണവും വെള്ളവുമില്ലാതെ അധികനേരം ജീവിച്ചിരിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഒരു വര്‍ഷത്തോളം വായു കടക്കാത്ത വിധം അടച്ച കുപ്പിയില്‍ ജീവിച്ച പാമ്പാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ചൈനയിലാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മകന്റെ ചികിത്സയ്ക്കായി അച്ഛന്‍ കുപ്പിയില്‍ ഇട്ടുവെച്ച പാമ്പാണ് ഒരു വര്‍ഷം കഴിഞ്ഞും ജീവനോടെ ഇരുന്നത്. വായു കടക്കാത്ത വിധമാണ് കുപ്പി അടച്ചിരുന്നത്. ഔഷധ ഗുണമുള്ള വെള്ളം നിറച്ച കുപ്പിയിലാണ് പാമ്പിനെ ഇട്ടിരുന്നത്. മകന്റെ ചികിത്സയ്ക്കായി പാമ്പില്‍ നിന്ന് ചില  സത്തുകള്‍ എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കുപ്പിയിലിട്ട് അടച്ചുവെച്ചത്.

ഒരു വര്‍ഷം കഴിഞ്ഞ് കുപ്പിയുടെ മൂടി തുറന്നപ്പോള്‍ കുട്ടിയുടെ അച്ഛനെ പാമ്പ് കടിക്കുകയും ചെയ്തു. മൂടി തുറന്ന നിമിഷം തന്നെ പുറത്തേയ്ക്ക് തലനീട്ടിയ പാമ്പ് കുട്ടിയുടെ അച്ഛന്റെ കൈയില്‍ കടിക്കുകയായിരുന്നു. വിഷമുള്ള പാമ്പായതിനാല്‍ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com