'എന്നെ ഇഷ്ടമാണോ?' നിങ്ങളുടെ പങ്കാളി ഇടയ്ക്കിടെ ഇങ്ങനെ ചോദിക്കാറുണ്ടോ?; അപകര്‍ഷത നിസാരമായി കാണണ്ട 

പങ്കാളിയുടെ ഉള്ളിലെ അപകര്‍ഷത പലപ്പോഴും അനാവശ്യ കുറ്റപ്പെടുത്തലുകള്‍ക്ക് വഴിതുറക്കും. ഇത് തുടക്കത്തിലെ നിയന്ത്രിക്കുന്നത് ബന്ധം സന്തോഷത്തോടെയും ആരോഗ്യകരമായും മുന്നോടുപോകുന്നതിന് അനിവാര്യമാണ്.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷ്ടപ്പെട്ട ആള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ടുപോകണമെന്ന് ഉറപ്പൊന്നുമില്ല. ചിലരെ ജീവിതം അത്ര രസകരമല്ലാത്ത സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. പങ്കാളിയുടെ ഉള്ളിലെ അപകര്‍ഷത പലപ്പോഴും അനാവശ്യ കുറ്റപ്പെടുത്തലുകള്‍ക്കും പിന്നീട് അസൂയ, വെറുപ്പ് തുടങ്ങി പല നെഗറ്റീവ് ദിശയിലേക്കും നനീങ്ങും. ഇത് തുടക്കത്തിലെ നിയന്ത്രിക്കുന്നത് ബന്ധം സന്തോഷത്തോടെയും ആരോഗ്യകരമായും മുന്നോടുപോകുന്നതിന് അനിവാര്യമാണ്. 

എപ്പോഴും ഒന്നിച്ചുമാത്രം; പേടിയാണ് കാരണം

രണ്ടുപേര്‍ എന്നും ഒന്നിച്ച് ജീവിക്കുമ്പോള്‍ കുറച്ചു സമയം അവരവര്‍ക്കായി മാറ്റിവയ്ക്കണം. നിങ്ങളുടെ പങ്കാളി സദാസമയവും നിങ്ങള്‍ക്കുചുറ്റും മാത്രമാണ് സമയം ചിലിവിടുന്നതെങ്കില്‍ അത് അപകര്‍ഷതയുടെ ലക്ഷണമാണ്. അതുകൊണ്ട് പങ്കാളികള്‍ക്കിരുവര്‍ക്കും അവരവരുടേതായ സാമൂഹിക ചുറ്റുപാടുകളും ബന്ധങ്ങളും ഉണ്ടാകണം. നിങ്ങള്‍ക്ക് കുറച്ചുസമയം ഒറ്റയ്ക്കുവേണം എന്ന് പറഞ്ഞിട്ടും നിങ്ങളുടെ പങ്കാളി അത് നല്‍കാന്‍ തയ്യാറല്ലെങ്കില്‍ അവര്‍ എപ്പോഴും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണത്. നിങ്ങളെ നഷ്ടപ്പെടും എന്ന പേടിയാണ് അവരെ ഈ നിലയിലെത്തിക്കുന്നത്. 

കൈവിട്ടുപോകുമെന്ന ഭയം

ഒരാള്‍ മറ്റൊരാളേക്കാള്‍ മുകളിലാണെന്ന ചിന്ത, അവരെ കൈവിട്ടുപോകുമെന്ന ഭയം ഇതെല്ലാം അപകര്‍ഷതയുടെ ബാക്കിപത്രമാണ്. ഇത്തരം അന്തരീക്ഷത്തില്‍ അസൂയ വളരെ സ്വാഭാവികമാണ്. പങ്കാളിക്ക് നിങ്ങളുമൊത്തുള്ള ബന്ധത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ് ഇത്. നിങ്ങള്‍ക്ക് അവരെ ഇഷ്ടമാണെന്നും അവര്‍ നിങ്ങളുടെ കൈയില്‍ ഭദ്രമായിരിക്കുമെന്നും എത്രതവണ ആവര്‍ത്തിച്ചാലും ഇക്കാര്യത്തില്‍ അവര്‍ എപ്പോഴും ഉറപ്പ് തേടിക്കൊണ്ടിരിക്കും. ചിലര്‍ക്ക് ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന പെരുമാറ്റമായിരിക്കും. 

എല്ലാത്തിനും കാരണം നീ!

വഴക്കുണ്ടാകുമ്പോഴോ ചര്‍ച്ചകള്‍ നടക്കുമ്പോഴോ ഒക്കെ പങ്കാളി എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം നിങ്ങളുടേമേല്‍ ചുമത്തുകയാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇതവരുടെ സ്വാഭാവിക പ്രകൃതമോ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ ആര്‍ജിച്ചെടുത്ത സ്വഭാവമോ ആയിരിക്കാം. എന്തുതന്നെയാണെങ്കിലും ഇത് ആരോഗ്യകരമായ ബന്ധത്തിന് നല്ലതല്ല. വിമര്‍ശിക്കപ്പെടുമ്പോള്‍ ബഹളം വയ്ക്കുന്നത് ഇന്‍സെക്യുവര്‍ ആയ ആളുകളുടെ ലക്ഷണമാണ്. ഒരുപക്ഷെ നിങ്ങള്‍ പറയുന്നത് ഒരു ക്രിയാത്മക വിമര്‍ശനമോ അഭിപ്രായമോ ആയിരിക്കും. അത് അവരെ ചുറ്റിപ്പറ്റിയുള്ളതാണെങ്കില്‍ ഒരു വലിയ വഴക്കിലേക്ക് അത് നീങ്ങുമെന്നുറപ്പ്.

കാടുകയറി ചിന്തിക്കും, പ്രശ്‌നം വലുതാക്കും

അപകര്‍ഷതാബോധം ഉള്ള വ്യക്തി അപക്വമായിരിക്കും എന്ന് ഉറപ്പാണ്. അവര്‍ ഒരിക്കലും എതിര്‍വശത്തെ വ്യക്തിയുടെ ഭാഗം ചിന്തിക്കുകയില്ല. മറിച്ച് എല്ലാത്തിന്റെയും കേന്ദ്രബിന്ദു ഞാനായിരിക്കണം എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നതും തട്ടിക്കയറുന്നതുമൊക്കെ വളരെ സാധാരണമാണ്. പങ്കാളികള്‍ക്കിടയിലുള്ള ബന്ധത്തില്‍ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും സ്വാഭാവികമാണ്. പക്ഷെ ഇതിന്റെ പേരില്‍ കൂടുതല്‍ ക്ഷമാപണം നടത്തുന്നതും അനാവശ്യമായി സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതും അങ്ങേയറ്റം വെറുപ്പിക്കുന്നതാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ വിഷമിപ്പിക്കാതിരിക്കാന്‍ നിരന്തരം ശ്രമിക്കുന്നതും അവസാനം നിങ്ങളെ കൂടുതല്‍ മോശം അവസ്ഥയില്‍ കൊണ്ടെത്തിക്കുയും ചെയ്യുന്നത് നിങ്ങള്‍ക്ക് വളരെ പ്രകടമായി കാണാന്‍ സാധിക്കും. ഒരേകാര്യത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചിരുന്ന് മറ്റുള്ളവര്‍ എന്ത് കരുതിയിട്ടുണ്ടാകും എന്നതിനെക്കുറിച്ച് സ്വയം പല അര്‍ത്ഥതലങ്ങളും കണ്ടെത്തുന്നതും അപകര്‍ഷതാബോധത്തിന്റെ ലക്ഷണമാണ്. 

പക്വതയോടെ കൈകാര്യം ചെയ്യാം
 

പങ്കാളി ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കൊപ്പമായിരിക്കുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രണ്ടുപേരും ചേര്‍ന്ന് വളര്‍ത്തിയെടുക്കേണ്ടതാണ് ബന്ധം, അതുകൊണ്ടുതന്നെ പക്വതയോടെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. വ്യക്തമായ ആശയവിനിമയമാണ് ഏറ്റവും അനിവാര്യം. കാര്യം കൂടുതല്‍ വഷളാകുകയാണെങ്കില്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com