ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉറപ്പ്!, ഇതാ ഒരു 'വിമാന ഗോള്‍'- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 11:05 AM  |  

Last Updated: 25th November 2022 11:05 AM  |   A+A-   |  

football

ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് കടലാസ് വിമാനം പറത്തുന്ന ദൃശ്യം

 

ലോകം ഇന്ന് ഒരു പന്ത് ഉരുളുന്നതിന്റെ പിന്നാലെയാണ്. എല്ലാവര്‍ക്കും ഓരോ ഇഷ്ട ടീമുണ്ട്. അവര്‍ ജയിക്കുന്നത് കാണാനായി ടിവിയുടെയും ഇന്റര്‍നെറ്റിന്റെയും മുന്നിലാണ് ലോകം. ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ ആരാധകന്‍ പേപ്പര്‍ വിമാനം പറത്തി 'ഗോള്‍ അടിക്കുന്ന' ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഈ വര്‍ഷം ജൂണില്‍ യുവേഫ നാഷണല്‍ ലീഗില്‍ ജര്‍മ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ, ഗ്യാലറിയിലുള്ള ഒരു ഫുട്‌ബോള്‍ ആരാധകന്‍ കടലാസ് വിമാനം പറത്തുന്ന പഴയ ദൃശ്യമാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. താരങ്ങള്‍ക്ക് ഇടയിലേക്ക് പറത്തിവിടുന്ന കടലാസ് വിമാനം കാറ്റില്‍ ആടിയുലഞ്ഞ് ഒടുവില്‍ ഗോള്‍ പോസ്റ്റില്‍ കയറുന്ന അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കിയത്. 25 സെക്കന്‍ഡ് നീട്ടുനില്‍ക്കുന്നതാണ് ദൃശ്യം.

 

ഇംഗ്ലണ്ട് ഗോളിയെ വെട്ടിച്ചാണ് കടലാസ് വിമാനം പോസ്റ്റില്‍ കയറിയത്. ഇതൊന്നും അറിയാതെ ഗോളി കളിയില്‍ തന്നെ ശ്രദ്ധിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കടലാസ് വിമാനം ഇത്രയും നേരം വായുവില്‍ പറന്നത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കാന്‍ പര്യാപ്തമാണ് എന്ന തരത്തില്‍ വാദങ്ങളും ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റൊണാള്‍ഡോ തുടങ്ങി; ആവേശപ്പോരില്‍ ഘാനയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ജയം, റെക്കോര്‍ഡിട്ട് സൂപ്പര്‍താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ