ലക്‌സ നൂഡില്‍ സൂപ്പ് റെഡി; ഞോടിയിടയില്‍ തയ്യാറാക്കാന്‍ കിടിലന്‍ റെസിപ്പി, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 06:05 PM  |  

Last Updated: 27th November 2022 06:05 PM  |   A+A-   |  

laksa_noodle_soup

ലക്‌സ നൂഡില്‍ സൂപ്പ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

രു ബൗള്‍ സൂപ്പ് തരുന്ന ഉന്മേഷവും ഉണര്‍വും ഒന്ന് വേറെതന്നെയാണ്. രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുമെന്ന് മാത്രമല്ല ധാരാളം പോഷകഗൂണങ്ങളുമുള്ള ഒരു സൂപ്പാണ് ലക്‌സ നൂഡില്‍ സൂപ്പ്. പച്ചക്കറികള്‍ രുചിയോടെ കഴിക്കാന്‍ ഒരു എളുപ്പവഴി കൂടിയാണ് ഇത്. 

ലക്‌സ നൂഡില്‍ സൂപ്പ് തയ്യാറാക്കേണ്ട വിധം

10-15 ചെറിയ ഉള്ളി, വെളുത്തുള്ളി, മുളക്, ലെമണ്‍ഗ്രാസ് സ്റ്റോക്ക്, ഇഞ്ചി, മസാലകള്‍ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് പേസ്റ്റ് ചേർക്കണം. ഇതിലേക്ക് വേവിച്ച പച്ചക്കറികള്‍ എല്ലാം ചേര്‍ക്കാം. കാരറ്റും ബേബിക്കോണും മുതൽ പനീർ വരെ ഉപയോ​ഗിക്കാം. പച്ചക്കറി വേവിച്ച വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കണം. അതിനുശേഷം തേങ്ങാപ്പാല്‍, ശര്‍ക്കര, സോയ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ക്കണം. സേര്‍വിങ് ബൗളില്‍ വേവിച്ച നൂഡില്‍സിനൊപ്പം ഇത് ചേര്‍ത്ത് വിളമ്പിയാല്‍ ലക്‌സ നൂഡില്‍ സൂപ്പ് റെഡി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Guntas Sethi (@chefguntas)

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

മാതളനാരങ്ങ പൊളിക്കാന്‍ എളുപ്പമാണ്!, ഇതാ ഒരു സിംപിള്‍ വഴി; വിഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ