27കാരന്‍ നാലാഴ്ച കോമയില്‍; 30 ശസ്ത്രക്രിയകള്‍; എല്ലാം ഒരു കൊതുക് കാരണം

പനിയും ജലദോഷവും മാത്രമുള്ള ഒരാള്‍ എങ്ങനെ കോമയിലായെന്ന് അരോഗ്യലോകം വിദഗ്ധ പഠനം നടത്തിയപ്പോഴാണ് വില്ലന്‍ കൊതുകാണെന്ന് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊതുകടി അങ്ങേയറ്റം ശല്യപ്പെടുത്തുന്നതും ഡെങ്കിപ്പനി പോലുളള മാരക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ചിലപ്പോള്‍ രോഗി മരിച്ചുപോകാന്‍ വരെ ഇടയാകാറുണ്ട്. അടുത്തിടെ ഒരു കൊറിയന്‍ സ്വദേശിയായ യുവാവ് നാലാഴ്ച കോമയിലേക്ക് എത്തുകയും 30 തവണ സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. എല്ലാം ഒരു കൊതുകുകാരണമായിരുന്നെന്ന് ആരോഗ്യലോകം പറയുന്നു. 

27കാരനായ സെബാസ്റ്റിയന്‍ റോട്ഷ്‌കെയ്ക്കിനാണ് ഏഷ്യന്‍ ടൈഗര്‍ കൊതുകിന്റെ കടിയേറ്റത്. തുടക്കത്തില്‍ ജലദോഷവും പനിയുടെയും ലക്ഷണങ്ങള്‍ പ്രകടമായി. പിന്നീട് രണ്ടുകാലുകളും ഭാഗികമായി മുറിച്ചുമാറ്റി. കൊതുകുകടിയെ തുടര്‍ന്ന് മൂപ്പതോളം ശസ്ത്രക്രിയയാണ് ഇയാള്‍ക്ക നടത്തിയത്. ഒരുമാസത്തോളമാണ് ഇയാള്‍ കോമ അവസ്ഥയില്‍ കിടന്നത്. 

പനിയും ജലദോഷവും മാത്രമുള്ള ഒരാള്‍ എങ്ങനെ കോമയിലായെന്ന് അരോഗ്യലോകം വിദഗ്ധ പഠനം നടത്തിയപ്പോഴാണ് വില്ലന്‍ കൊതുകാണെന്ന് കണ്ടെത്തിയത്. സെബാസ്റ്റിയന്റെ ശരീരത്തില്‍ വിഷാംശത്തിന് കാരണം കൊതുകുകടിയാണെന്ന് കണ്ടെത്തി. വിഷാംശം കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കടിയേറ്റ ഭാഗത്ത് കുരു വന്നതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയകള്‍ നടത്തേണ്ടിയും  വന്നു. 

ഡോക്ടര്‍മാരുടെ അസാധ്യമായ ശ്രമഫലമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് യുവാവ് പറയുന്നു. ഏഷ്യന്‍ ടൈഗറുകള്‍ എന്നറിയപ്പെടുന്ന കൊതുകകള്‍ കുത്തുമ്പോള്‍ പുറപ്പെടുവിക്കുന്ന സ്രവമാണ് ശരീരത്തില്‍ വിഷാംശം നിറയ്ക്കുന്നത്. ഇത്തരം കൊതുകുകളുടെ കുത്തേല്‍ക്കാതെ ശ്രദ്ധിക്കണമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.പകല്‍ സമയങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. സിക്ക വൈറസ്, വെസ്റ്റ് നൈല്‍ വൈറസ്, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കും കാരണമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com