ഉടലാകെ മഞ്ഞ്; ശൗര്യം നിറഞ്ഞ നോട്ടം; ഹിമപ്പുലിയുടെ അപൂർവ കാഴ്ച (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 04:20 PM  |  

Last Updated: 29th November 2022 05:21 PM  |   A+A-   |  

hima

വീഡിയോ ദൃശ്യം

 

ഞ്ഞിൽ പൊതി‍ഞ്ഞ പർവതങ്ങളിൽ സ്വൈര വിഹാരം നടത്തുന്നവരാണ് ഹിമപ്പുലികൾ. ഇവയെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. അപൂർവമായി മാത്രമാണ് ഇവയുടെ ചിത്രങ്ങളും വീഡിയോയും മറ്റും ലഭിക്കാറുള്ളത്.

ഒരു ഹിമപ്പുലിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഹിമപ്പുലിയുടെ ദൃശ്യം ട്വിറ്ററിലൂടെ പങ്കിട്ടത്.

കാരക്കോറം പർവത നിരയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. മഞ്ഞു വീഴുന്ന പ്രദേശത്ത് ഒരു മരത്തിന് സമീപത്തായി വിശ്രമിക്കുകയാണ് ഹിമപ്പുലി. ഉടലാകെ മഞ്ഞു മൂടിയ നിലയിലാണ് . ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യത്തിൽ പുലിയുടെ മുഖത്തെ ശൗര്യം വ്യക്തമായി കാണാം. ദൃശ്യത്തിൽ പുലിയുടെ മുരൾച്ചയും കേൾക്കാം.  

അവിശ്വസനീയമായ കാഴ്ച എന്ന് പലരും ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നു. ഇതിലും മനോഹരമായി പ്രകൃതി ആസ്വദിക്കാനാവുമോ എന്നതാണ് മറ്റൊരാളുടെ ചോദ്യം.

ഈ വാർത്ത കൂടി വായിക്കൂ‌

ലാവയില്‍ മനുഷ്യന്‍ വീണാല്‍ എന്തുസംഭവിക്കും?; പരീക്ഷണം- വീഡിയോ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ