ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 02:18 PM  |  

Last Updated: 30th November 2022 02:18 PM  |   A+A-   |  

paratha

പ്രതീകാത്മക ചിത്രം

 

ക്ലാസിക് വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ് ബംഗാളി റെസിപ്പികള്‍. കാത്തി റോള്‍, സന്ദേശ്, റസ്മലായി അങ്ങനെ ഇഷ്ടറെസിപ്പികള്‍ ഏറെയുണ്ട്. ബംഗാളി സ്റ്റൈലിലുള്ള പെടൈ പറാത്തയെക്കുറിച്ച് കേട്ടിട്ടുണ്ടോ. കേരള പൊറോട്ട പോലെതന്നെയാണ് തയ്യാറാക്കുന്നതെങ്കിലും കുറച്ചുകൂടി സോഫ്റ്റ് ആണ് ബംഗാളി സ്റ്റൈല്‍ പറാത്ത.  

തയ്യാറാക്കുന്ന വിധം

മൈദയും ഉപ്പും എണ്ണയും വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം അധികമാകാതിരിക്കാന്‍ കുറച്ചായി ചേര്‍ത്തുകൊടുക്കാം. മൈദ കുഴയ്ക്കുന്നതിന് മുമ്പ് നന്നായി അരിച്ചെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി കുഴച്ചെടുത്ത മാവ് 20-25 മിനിറ്റ് മാറ്റിവയ്ക്കണം. മാവിനെ 7-8 ചെറിയ ഉണ്ടകളാക്കി മാറ്റാം. ഓരോ ഉണ്ടയും ഇനി പരത്തിയെടുക്കണം. ഷെയ്പ്പ് വിഷയമല്ലെങ്കിലും നല്ല വലുപ്പത്തില്‍ പരത്തിയെടുക്കാന്‍ ശ്രദ്ധിക്കണം. ഇതിന് മുകളില്‍ എണ്ണ തടവിയശേഷം കോണോടുകോണ്‍ മുറിക്കാം. നന്നായി ചുരുട്ടിയെടുത്ത ശേഷം പതിവുപോലെ കൈവച്ച് പരത്തി പറാത്തയുടെ പരുവത്തിലാക്കണം. നന്നായി ചൂടായ തവയില്‍ രണ്ട് വശവും മറിച്ചിട്ട് പറാത്ത ചുടണം. ചെറിയ ബ്രൗണ്‍ നിറം കാണുമ്പോള്‍ തന്നെ തിരിച്ചിട്ട് എണ്ണ തേക്കണം. അധികസമയം അടുപ്പില്‍ വയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇനി എടുത്ത് നന്നായി അടിക്കണം. കൂടുതല്‍ അടിക്കുന്തോറും പറാത്ത നല്ല സമൂത്ത് ആയി ലഭിക്കും അതുകൊണ്ടാണ് ഇതിനെ പെട്ടൈ പറാത്ത എന്ന് വിളിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചായയ്‌ക്കൊപ്പം ഒരു കിടിലന്‍ കോമ്പിനേഷന്‍; മോരപ്പം തയ്യാറാക്കാം, റെസിപ്പി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ