മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് പേര് ലിറ്റിൽ നഗറ്റ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 01:38 PM  |  

Last Updated: 30th November 2022 01:38 PM  |   A+A-   |  

baby_girl_birth_at_mcD

പ്രതീകാത്മക ചിത്രം


 
ഫാസ്റ്റ് ഫുഡ് ശൃഖലയായ മക്‌ഡൊണാൾഡ്‌സ് ഔട്ട്ലറ്റിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. പങ്കാളിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്  അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്. റസ്റ്റോറന്റിലെ ജീവനക്കാരാണ് യുവതിക്ക് വേണ്ട സഹായങ്ങൾ ചെയ്തത്. 

ടോയ്‌ലറ്റിൽ പോകാൻ മക്‌ഡൊണാൾഡ്‌സിൽ കേറിയതാണ് അലാൻഡ്രിയ വർതി എന്ന യുവതി. പക്ഷെ ബാത്തറൂമിൽ വച്ച് യുവതിക്ക് പ്രസവവേദന ഉണ്ടായി. ഉടൻതന്നെ റെസ്റ്റോറന്റിലെ ‌മാനേജറും മറ്റു ജീവനക്കാരും ഇരുവരുടെയും സഹായത്തിനെത്തുകയായിരുന്നു. യുവതി അനിടെവച്ചുതന്നെ കുഞ്ഞിന് ജന്മം നൽകി. 

''അവർ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലാൻഡ്രിയ പെൺകുഞ്ഞിന് ജന്മം നൽകി'', ജനറൽ മാനേജർ പറഞ്ഞു. അപ്രതീക്ഷിതമായ ഈ സ്പെഷ്യൽ നിമിഷം ഓർത്തിരിക്കാൻ കുഞ്ഞിന് കൗതുകകരമായ ഒരു പേരും ജീവനക്കാർ നൽകി. ലിറ്റിൽ ന​ഗ്​ഗറ്റ് എന്ന ചെല്ലപ്പേരാണ് അവർ കുട്ടിക്കിട്ടത്. നന്തി അരിയ മൊറേമി ഫിലിപ്‌സ് എന്നതാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒളിച്ചും പാത്തും കളിച്ച് കുഞ്ഞിക്കിളി; ഉടമയ്‌ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ