ഇത്തിരി കടന്നുപോയി!, ജനലിലൂടെ പുറത്തേയ്ക്ക്; നാലാം നിലയിലെ പുറം വൃത്തിയാക്കല്‍- വീഡിയോ

ദീപാവലിയെ വരവേല്‍ക്കാനായി രാജ്യം ഒരുങ്ങുന്നതിന്റെ തിരക്കിലാണ്
നാലാമത്തെ നിലയില്‍ സ്ത്രീയുടെ ജനല്‍ വൃത്തിയാക്കലിന്റെ ദൃശ്യം
നാലാമത്തെ നിലയില്‍ സ്ത്രീയുടെ ജനല്‍ വൃത്തിയാക്കലിന്റെ ദൃശ്യം

ദീപാവലിയെ വരവേല്‍ക്കാനായി രാജ്യം ഒരുങ്ങുന്നതിന്റെ തിരക്കിലാണ്. വീടുകളിലും ഒരുക്കങ്ങള്‍ നടന്നുവരികയാണ്. വീട് വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ദിവസങ്ങളില്‍ നടക്കുക. 

ഇപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ അപകടകരമായ രീതിയില്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ നാലാമത്തെ നിലയിലെ വീടിന്റെ ജനലാണ് യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ലാതെ സ്ത്രീ വൃത്തിയാക്കുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. 

ജനാലിന്റെ ഗ്ലാസ് തുണി ഉപയോഗിച്ചാണ് തുടയ്ക്കുന്നത്. ജനലിലൂടെ പുറത്തേയ്ക്ക് വന്നാണ് വൃത്തിയാക്കുന്നത്. പിന്നില്‍ താഴേക്ക് വീഴാതിരിക്കാന്‍ സംരക്ഷണഭിത്തി അടക്കം യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണ് സ്ത്രീയുടെ വൃത്തിയാക്കല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com