ബ്രേക്കപ്പ് കഴിഞ്ഞു, ഇനി രണ്ട് വഴിക്ക്; 'നോ കോണ്ടാക്ട് റൂള്‍' മറക്കരുത്  

ഡിജിറ്റല്‍ ലോകത്ത് സ്വയം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് അപൂര്‍വ്വ സംഭവമൊന്നുമല്ല. അതുകൊണ്ടുതന്നെ ബ്രേക്കപ്പ് ഒരുപുതിയ വാക്കല്ല നമുക്ക്. പറയാന്‍ എളുപ്പമാണെങ്കിലും ശാരീരിക, മാനസിക, വൈകാരിക തലത്തില്‍ കഠിനമായ സമയമായിരിക്കും പലര്‍ക്കും ഇത്. പക്ഷെ ഈ ബ്രേക്കപ്പ് അതിജീവിച്ച് മുന്നേറാന്‍ പാകപ്പെടേണ്ടത് ഏറെ അനിവാര്യമാണ് താനും. ചിലര്‍ വളരെ പെട്ടെന്ന് മുന്നേറുമ്പോള്‍ മറ്റുചിലര്‍ക്ക് പഴയ ഓര്‍മ്മകള്‍ വിട്ടുമാറാന്‍ ഏറെ നാളെടുക്കും. അതുകൊണ്ടുതന്നെ 'നോ കോണ്ടാക്ട് റൂള്‍' വളരെ പ്രധാനപ്പെട്ടതാണ്. 

ബ്രേക്കപ്പിന് ശേഷം കഴിഞ്ഞുപോയ സംഭവങ്ങളില്‍ നിന്ന് മുന്നേറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ ലോകത്ത് സ്വയം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പൂര്‍വ്വ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകള്‍ വീണ്ടു എടുത്തുനോക്കുന്നത്. അവരുടേത് നോക്കുന്നത് മാത്രമല്ല നമ്മുടെ പോസ്റ്റുകളും മറ്റും അവര്‍ കണ്ടിട്ടുണ്ടോ ലൈക്ക് ചെയ്തിട്ടുണ്ടോ തുടങ്ങിയ ആശങ്കകളും പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം ചിന്ത കൂടുതല്‍ വിഷമിക്കാനുള്ള കാരണങ്ങളായി മാറാം. 

പൂര്‍വ്വകാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ ജീവിതം എങ്ങനെ പോകുന്നു എന്നറിയാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നതും ഒഴിവാക്കണം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയാണ് ബഹാധിക്കുക എന്ന് മനസ്സിലാക്കണം. ഇതുപോലെതന്നെ പങ്കാളിയുടെ സുഹൃത്തുക്കളുടെ പേജുകള്‍ പരിശോധിച്ച് അവരുടെ ജീവിതത്തിലെ മാറ്റങ്ങളും പുതിയ അപ്‌ഡേറ്റുകളുമൊക്കെ അറിയാന്‍ ശ്രമിക്കുന്നതും ടോക്‌സിക് ആണ്. 

മെസേജ് അയക്കുന്നതും ഫോണ്‍ വിളികളുമെല്ലാം ബന്ധം അവസാനിപ്പിച്ചുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com