ഈ ചപ്പാത്തി കഴിച്ചാല്‍ പല്ല് പോകുമോ? മരം പോലെയിരിക്കുന്നു!; ഏഴ് കാരണങ്ങള്‍ ഇതാ 

എന്തുകൊണ്ടാണ് ചപ്പാത്തി കട്ടിയായിപ്പോകുന്നത് എന്നറിയാമോ? അതിന്റെ ഏഴ് കാരണങ്ങള്‍ നോക്കാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ലാ ദിവസവും ഉണ്ടാക്കാറുണ്ടെങ്കിലും ചപ്പാത്തി അങ്ങ് ശരിയാകുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. മാവ് കുഴയ്ക്കുമ്പോള്‍ തൈര് ചേര്‍ത്തും പഴം ചേര്‍ത്തുമെല്ലാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ചപ്പാത്തി കട്ടിയായിപ്പോകുന്നത് എന്നറിയാമോ? അതിന്റെ ഏഴ് കാരണങ്ങള്‍ നോക്കാം...

►ചപ്പാത്തി തയ്യാറാക്കുന്നതിലെ ആദ്യത്തെ പ്രധാനകാര്യം മാവ് കുറയ്ക്കുന്നത് തന്നെയാണ്. ഈ സമയത്ത് പൊടിയും വെള്ളവും ശരിയായ അനുപാതത്തിലല്ലെങ്കില്‍ പാചകം കുളമാകും. ആവശ്യത്തിന് പൊടി എടുത്തശേഷം ചെറിയ അളവില്‍ വെള്ളം ചേര്‍ത്ത് വേണം കുഴയ്ക്കാന്‍. 

►ചപ്പാത്തി നന്നായി കുഴച്ചാല്‍ മാത്രമേ മൃദുലമായി ചുട്ടെടുക്കാന്‍ കഴിയു എന്ന് പറയും, പക്ഷെ ഇത് അമിതമാകുന്നത് നല്ലതല്ല. ചപ്പാത്തിമാവ് അമിതമായി കുഴയ്ക്കുന്നത് ഗ്ലൂട്ടന്‍ വികസിക്കുകയും മാവ് കട്ടിയാകാന്‍ കാരണമാകുകയും ചെയ്യും. ചപ്പാത്തി പരത്തുന്നതിന് മുമ്പ് ഉരുളകളായി മാറ്റുമ്പോഴും അമിതമായ കുഴച്ച മാവിന് കട്ടി അനുഭവപ്പെടും. 

►മാവ് കുഴച്ച് കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വച്ചതിനുശേഷം മാത്രമേ പരത്താന്‍ പാടുള്ളു. തിരക്കിട്ട് ചപ്പാത്തി പരത്തി ഉണ്ടാക്കുമ്പോള്‍ പലരും ഇക്കാര്യം മറന്നുപോകാറുണ്ട്. ചപ്പാത്തി നല്ല സോഫ്റ്റ് ആയി ലഭിക്കാന്‍ ഈ റെസ്റ്റിങ് ടൈം വളരെ പ്രധാനപ്പെട്ടതാണ്. 

►ചപ്പാത്തി പരത്തുമ്പോഴും ശ്രദ്ധിക്കണം, വളരെ കട്ടികുറച്ച് പരത്തിയാല്‍ ചുട്ടെടുക്കുമ്പോള്‍ കട്ടിയാകും. പരത്തുമ്പോള്‍ അമൃതമായി സമ്മര്‍ദ്ദം ചലുത്താനും പാടില്ല. നല്ല മൃദുലമായ ചപ്പാത്തികള്‍ വേണമെങ്കില്‍ ആവശ്യത്തിന് കട്ടിയില്‍ പരത്താം.  

►ചപ്പാത്തി കുഴയ്ക്കുന്നതും പരത്തുന്നതുമൊക്കെ ശരിയായി ചെയ്താലും ചുട്ടെടുക്കുന്നത് പിഴച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതുകൊണ്ട് ചപ്പാത്തി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാന്‍ കൃത്യമായി ചൂടായി എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചൂട് കൂടുന്നതും ആവശ്യത്തിന് ചൂടാകാതിരിക്കുന്നതും ഒരുപോലെ പ്രശ്‌നമാണ്. പാനിന്റെ ചൂടനുസരിച്ച് ഇടയ്ക്കിടയ്ക്ക് തീ ക്രമീകരിക്കണം. 

►ചപ്പാത്തി ചുടുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ഇരുവശവും മറിച്ചും തിരിച്ചുമിട്ടുവേണം വേവിക്കാന്‍. ഒരുവശം തന്നെ കൂടുതല്‍ സമയം കിടന്ന് വേകുന്നത് കട്ടിയാകാന്‍ കാരണമാകും. 

►ചപ്പാത്തി ഉണ്ടാക്കിക്കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അത് ശരിയായി സ്‌റ്റോര്‍ ചെയ്യുക എന്നത്. വൃത്തിയുള്ള ടൗവ്വലില്‍ പൊതിഞ്ഞ് കാസറോളില്‍ സൂക്ഷിക്കുന്നതാണ് പതിവ് രീതി. ചപ്പാത്തി തുറന്ന പാത്രങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ അന്തരീക്ഷവുമായി കോണ്ടാക്ട് ഉണ്ടാകുന്നതിനാല്‍ പെട്ടെന്ന് ഡ്രൈ ആകാന്‍ കാരണമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com