'മലയാള സിനിമ ഹിന്ദുക്കൾക്ക് കണ്ടിരിക്കാൻ കഴിയില്ല, ഇത് ഇന്ത്യയിലാണോ?; സോഷ്യൽമീഡിയയിൽ വിമർശം

By സമകാലിക മലയാളം ഡെസ്ക്       |   Published: 01st August 2023 04:22 PM  |  

Last Updated: 01st August 2023 04:24 PM  |   A+A-   |  

movie

അഷേക് ഷായുടെ ട്വീറ്റ്/ ട്വിറ്റർ

 

കേരളത്തെയും മലയാള സിനിമയെയും വിമർശിച്ച് ട്വീറ്റ് ചെയ്‌ത വ്യക്തിക്ക് ട്വിറ്ററിൽ 'പൊങ്കാല'. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് തോന്നുന്നില്ലെന്നും മലയാള സിനിമ ഹിന്ദുക്കൾക്ക് കാണാൻ കഴിയുന്നതല്ലെന്നുമായിരുന്നു അഷേക് ഷാ എന്ന ട്വിറ്റർ ഉപയോക്താവിന്റെ വിമർശനം. ട്വീറ്റ് വൈറലായതോടെ വലിയ തോതിലുള്ള വിമർശനവും ഇതിനെതിരെ ഉയർന്നു വന്നു.

'അടുത്തിടെ ഒരു മലയാളം സിനിമ കണ്ടു. ഒരിക്കലും ഒരു ഹിന്ദുവിന് കാണാൻ കഴിയുന്ന രം​ഗങ്ങളായിരുന്നില്ല അതിൽ. സിനിമ മുഴുവൻ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ബീഫും പോർക്കും അവരുടെ ഉത്സവങ്ങളുമാണ്. ഇത് ഇന്ത്യയുടെ ഭാഗമായി തോന്നില്ല'- എന്നായിരുന്നു ട്വീറ്റ്. 'അതാണ് കേരളം, വ്യത്യസ്ത മതങ്ങളുടെ ഒത്തുചേരൽ സഹിക്കുന്നില്ലെങ്കിൽ. ദയവു ചെയ്‌ത് മലയാളം സിനിമകൾ കാണാതെയിരിക്കൂ'- എന്നായിരു്നു ട്വീറ്റിന് ഒരാളുടെ കമന്റ്.

'ഇത് വളരെ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ വേറെ മതങ്ങളും സംസ്‌കാരങ്ങളും ഉണ്ടോ? എന്തുകൊണ്ട് ഞാൻ കഴിക്കുന്നതും കുടിക്കുന്നതും മറ്റുള്ളവർ കഴിക്കുന്നില്ല?' എന്നായിരുന്നു ഒരാൾ തമാശ രൂപേണ കമന്റ് ചെയ്‌തത്. 'ഈ ലോകം നിങ്ങളെ ചുറ്റിയല്ല കറങ്ങുന്നത്'. കേരളവും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ട്വീറ്റിനെതിരെ വലിയ വിമർശം ഉയർന്നതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രാമായി കാണണമെന്ന് അഷേക് വിഷയത്തിൽ വീണ്ടും ട്വീറ്റ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ചു; വൈറൽ ഫിറ്റനസ് ചലഞ്ചിൽ പങ്കെടുത്ത ടിക് ടോക് താരം ആശുപത്രിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ