ജിലേബിയുടെ മൂത്താപ്പ, ബം​ഗ്ലാദേശിൽ നിന്നും സൂര്യകാന്തി ജിലേബി; സോഷ്യൽമീഡിയ ട്രെൻഡിങ്ങ്

സണ്‍ഫ്‌ലവര്‍ ജിലേബി എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പേര്
സണ്‍ഫ്‌ലവര്‍ ജിലേബി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
സണ്‍ഫ്‌ലവര്‍ ജിലേബി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്

തിളച്ച എണ്ണയില്‍ വട്ടത്തില്‍ ചുറ്റിച്ചെടുത്ത് പഞ്ചസാരലായനിയില്‍ മുക്കിപ്പൊക്കിയെടുക്കുന്ന ജിലേബിക്കുട്ടന്മാരെ അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലുമൊക്കെ ജിലേബി ഒരു പ്രിയപ്പെട്ട മധുരപലഹാരമാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമനാണ് ബംഗ്ലാദേശി ജിലേബി.

ആള് ബംഗ്ലാദേശി ആണെങ്കിലും രുചിയിലും ഉണ്ടാക്കുന്ന രീതിയിലും വ്യത്യാസമൊന്നുമില്ല. വലിപ്പത്തിന്റെ കാര്യത്തില്‍ സാധാരണ ജിലേബിയുടെ മൂത്താപ്പയാണ് ഇവയെന്ന് പറയാം. 'സണ്‍ഫ്‌ലവര്‍ ജിലേബി' എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പേര്. 

പേര് പോലെ തന്നം വട്ടത്തില്‍ ചുറ്റിയ ശേഷം സൂര്യകാന്തി പൂവിന്റെ രൂപത്തിലാണ് ജിലേബിയെ ഉണ്ടാക്കിയെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ വളരെ ചുരുക്കസമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ജിലേബി ഉണ്ടാക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com