കേക്ക് കൊണ്ടൊരു ഗൗൺ! 131 കിലോ ഭാരം; ലോക റെക്കോർഡ്, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 05:52 PM |
Last Updated: 04th February 2023 05:52 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
കേക്ക് കൊണ്ടൊരു ഗൗൺ തന്നെ ഒരുക്കി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്സർലൻഡിൽ ഒരു ബേക്കറി ഉടമ. 131.15 കിലോയുള്ള കേക്ക് ഗൗൺ ഒരുക്കിയാണ് നേട്ടം. 4.15 മീറ്റർ ചുറ്റളവും 1.57 മീറ്റർ ഉയരവുമുള്ളതാണ് ഈ കേക്ക്.
'സ്വീറ്റി കേക്ക്സ്' എന്ന ബേക്കറിയുടെ ഉടമയായ നതാഷ കോളിൻ കിം ലീ ഫോക്സ് ആണ് ലോക റെക്കോർഡ് സ്വന്തം പേരിലാക്കിയത്. വിവാഹ വസ്ത്രം പോലെ നിർമ്മിച്ചെടുത്ത വെള്ള കേക്കാണ് നതാഷ അവതരിപ്പിച്ചത്. മോഡലിന് എളുപ്പത്തിൽ നടക്കാനായി ചക്രങ്ങളടക്കം സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ അടിഭാഗം അലുമിനിയം ഫ്രെയിം ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു.
കേക്ക് ഗൗണിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 1.5മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'മയക്കുന്ന മനോഹാരിത'; എവറസ്റ്റിന്റെ മുകളിൽ നിന്ന് ചുറ്റും നോക്കിയാൽ കാണാം ഈ അതിഗംഭീര കാഴ്ച, വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ