'മയക്കുന്ന മനോഹാരിത'; എവറസ്റ്റിന്റെ മുകളിൽ നിന്ന് ചുറ്റും നോക്കിയാൽ കാണാം ഈ അതിഗംഭീര കാഴ്ച, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 04:30 PM |
Last Updated: 04th February 2023 04:30 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
മൗണ്ട് എവറസ്റ്റിന്റെ മുകളിൽ കയറി ചൂറ്റും നോക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്. പക്ഷെ ഈ സ്വപ്‌നം എല്ലാവർക്കും സാക്ഷാത്കരിക്കാൻ പറ്റില്ല. വ്യവസായി ഹർഷ് ഗോയങ്ക ട്വിറ്ററിൽ പങ്കുവച്ച വിഡിയോ മുന്നിലെത്തിക്കുന്നത് ഈ കാഴ്ചയാണ്.
മഞ്ഞ് മൂടിയ മലനിരകളാണ് എവറസ്റ്റിന് ചുറ്റും. ഇതിനെ തൊട്ട് തലോടി മേഘങ്ങൾ ഒഴുകുന്നതും വിഡിയോയിൽ കാണാം. എന്ത് മനോഹരമായ ദൃശ്യമാണിത്?, അതിഗംഭീര കാഴ്ച, മയക്കുന്ന മനോഹാരിത, സുന്ദരമായിരിക്കുന്നു എന്നെല്ലാമാണ് വിഡിയോ കണ്ടവർ കുറിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല ഗോയങ്ക എവറസ്റ്റിന്റെ സുന്ദര ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. മുമ്പ് ഒരു ഡ്രോൺ ഫൂട്ടേജ് അദ്ദേഹം പങ്കുവച്ചിരുന്നു. മരംകോച്ചുന്ന തണുപ്പിൽ കൊടുമുടി കയറുന്ന ആളുകളെ ആ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
Mt Everest -360 view #wow pic.twitter.com/IjPH3vZcRQ
— Harsh Goenka (@hvgoenka) February 3, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സന്തോഷവും സമാധാനവും വേണോ? മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ഒന്‍പത് കാര്യങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ